സൂര്യപ്രകാശം ഏല്‍ക്കുന്നതു മൂലവും അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നതു കൊണ്ടുമൊക്കെ കഴുത്തിന് ചുറ്റും കറുപ്പുണ്ടാകാം.
കഴുത്തിന് ചുറ്റുമുള്ള കറുത്ത പാടുകൾ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നോ? സൂര്യപ്രകാശം ഏല്‍ക്കുന്നതു മൂലവും അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നതു കൊണ്ടുമൊക്കെ കഴുത്തിന് ചുറ്റും കറുപ്പുണ്ടാകാം. ഇവയെ തടയാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. തൈര്
undefined
തൈരിനൊപ്പം നാരങ്ങാ നീരോ തേനോ ചേര്‍ത്ത് കഴുത്തില്‍ പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്‌ചയില്‍ മുന്ന് ദിവസം ഇങ്ങനെ ചെയ്താൽ കഴുത്തിലെ കറുപ്പ് നിറം മാറും.
2. പഴം
പഴം അരച്ച് തേനില്‍ ചാലിച്ച് കഴുത്തില്‍ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയണം.
3. കടലമാവ്- മഞ്ഞള്‍
രണ്ട് ടേബിൾ സ്പൂൺ കടലമാവും ഒരു നുള്ള് മഞ്ഞൾ പൊടിയും അര ടീ സ്പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ് വാട്ടറും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം കഴുത്തിൽ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക.
4. ഓട്സ്
രണ്ട് ടീസ്സ്പൂൺ ഓട്സിലേയ്ക്ക് ആവശ്യത്തിന് തൈരും തേനും ചേര്‍ത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം കഴുത്തിൽ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുക.
5. ഉരുളക്കിഴങ്ങ്
ചെറിയ ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞ ശേഷം ജ്യൂസ് തയാറാക്കുക. ശേഷം ഈ ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ് കഴുത്തിൽ തേച്ചുപിടിപ്പിക്കാം. ഉണങ്ങുമ്പോള്‍ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.
6. കറ്റാർവാഴ ജെൽ
രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുത്തിന് ചുറ്റും അൽപം കറ്റാർവാഴ ജെൽ പുരട്ടുക. ശേഷം രാവിലെ ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം.
7. ബദാം
ഒരു ടീസ്പൂൺ ബദാം പൊടിച്ചതും തേനും പാലും കൂടി ചേർത്ത് മിശ്രിതമാക്കി കഴുത്തിൽ പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകാം.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
Also read: പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് മാറ്റാൻ പരീക്ഷിക്കാം ഈ എട്ട് വഴികൾ