സെന്റ് തെരേസാസിലെ 10ാം ക്ലാസുകാരി, മുളുവുകാട് സ്വദേശിനിക്ക് ടീൻ ഇന്ത്യ ഗ്ലാം വേൾഡിന്റെ ആദ്യ സുന്ദരിപ്പട്ടം

By Web TeamFirst Published Sep 11, 2024, 6:43 PM IST
Highlights

ഇന്ത്യയൊട്ടാകെ ഉള്ള മത്സരാർത്ഥികളിൽ നിന്നുമാണ് എറണാകുളം മുളവുകാട് സ്വദേശിനി ഇഷാനി ലൈജു വിജയിയായത്.

കൊച്ചി: ടീൻ ഇന്ത്യ ഗ്ലാം വേൾഡിന്റെ ആദ്യ സുന്ദരിപ്പട്ടം സ്വന്തമാക്കി സെന്റ് തെരേസാസ് സ്കൂൾ വിദ്യാർത്ഥിനി. ഇന്ത്യയൊട്ടാകെ ഉള്ള മത്സരാർത്ഥികളിൽ നിന്നുമാണ് എറണാകുളം മുളവുകാട് സ്വദേശിനി ഇഷാനി ലൈജു വിജയിയായത്. ടീൻ ഇന്ത്യ ഗ്ലാം വേൾഡിന്റെ ആദ്യ വിജയിയാണ്  സെന്റ് തെരേസാസ് സ്കൂൾ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി ഇഷാനി. 

എറണാകുളം മുളവുകാട് സ്വദേശി ലൈജു ബാഹുലേയന്റെയും ടെൽമ ലൈജുവിന്റെയും മകളാണ് ഇഷാനി ലൈജു. കേരളത്തിന്‌ അകത്തും പുറത്തും ആയി നടന്ന സൗന്ദര്യ മത്സരങ്ങളിൽ നിരവധി വിജയം കരസ്ഥമാക്കിയിട്ടുണ്ട് ഇഷാനി. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ അജിത് പെഗാസസ് ഷോ ഡയറക്ടർ ആയ ടീൻ ഇന്ത്യ ഗ്ലാം വേൾഡിന്റെ കിരീടധാരണ ചടങ്ങ് നടന്നത് കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ ആയിരുന്നു. 

Latest Videos

ബിസിനസ്‌, സിനിമ മേഖലകളിൽ നിന്നും നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. നിരവധി രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന ടീം ഗ്ലാം വേൾഡ് ബ്യൂട്ടി പേജന്റ് ഷോയുടെ ഇന്ത്യയിൽ നിന്നുള്ള വിജയിയാണ് ഇഷാനി. ഇന്ത്യ, ശ്രീലങ്ക, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ മത്സരങ്ങൾ നിലവിൽ കഴിഞ്ഞിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിജയികൾ കൂടി മത്സരിക്കുന്ന ഗ്രാൻഡ് ഫിനാലെ ഈ വരുന്ന നവംബറിൽ കൊച്ചിയിലാണ്.

'അഭിമാനത്തോടും ആദരവോടും ഞാൻ കൂടെയുണ്ട്'; അച്ചു ഉമ്മന് പിന്തുണയുമായി ഭർത്താവിന്‍റെ കുറിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!