പ്രായമാകുമ്പോള്‍ ചർമ്മത്തില്‍ ചുളിവുകളും വരകളും വീഴാം. അത് സ്വാഭാവികമാണ്. നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാവുകയും ചെയ്യും.
മുഖക്കുരു, കറുത്തപാടുകൾ (Dark spots), കണ്ണിന് ചുറ്റിലുമുള്ള കറുപ്പ്, കരുവാളിപ്പ് തുടങ്ങിയ ചര്‍മ്മ പ്രശ്നങ്ങള്‍ ഇല്ലാത്തവരുടെ എണ്ണമിന്ന് കുറവാണ്. പ്രായമാകുമ്പോള്‍ ചർമ്മത്തില്‍ (skin) പല മാറ്റങ്ങളും ഉണ്ടാകാം. ശരീരത്തിൽ ചുളിവുകളും (wrinkles) വരകളും വീഴാം. അത് സ്വാഭാവികമാണ്. നമ്മുടെ ചില ദൈനംദിന ശീലങ്ങളും ചർമ്മത്തില്‍ പ്രായക്കൂടുതൽ തോന്നിപ്പിക്കാന്‍ കാരണമാവുകയും ചെയ്യും.
ചർമ്മ സംരക്ഷണത്തിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തില്‍ ചില വഴികള്‍ നോക്കാം.
undefined
ഒന്ന്...
ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. മുഖത്തെ കറുത്തപാടുകള്‍, മുഖക്കുരു എന്നിവ അകറ്റാനും കറ്റാർവാഴ സഹായിക്കും. ഇതിനായി കറ്റാർവാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.
രണ്ട്...
പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ എയും പപ്പൈന്‍ എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. ഇതിനായി ആദ്യം പഴുത്ത പപ്പായ പേസ്റ്റ് പരുവത്തിലാക്കാം. ശേഷം ഇവ തേനും കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖം തിളങ്ങാന്‍ സഹായിക്കും.
മൂന്ന്...
അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂണ്‍ കടലമാവ്, അര ടീസ്പൂണ്‍ പാല് എന്നിവ നന്നായി മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങുമ്പോൾ കഴുകാം. പതിവായി ഇത് ചെയ്യുന്നത് മുഖക്കുരുവിന്റെ പാടുകള്‍ മാറാന്‍ സഹായിക്കും.
നാല്...
ഉരുളക്കിഴങ്ങും ചര്‍മ്മത്തിന് ഏറെ നല്ലതാണ്. ഇതിനായി ആദ്യം ഒരു ഉരുളക്കിഴങ്ങ് പകുതിയായി മുറിക്കുക. മുറിച്ചതില്‍ ചെറിയ ഭാഗം വെളളത്തില്‍ ഇടുക. കുതിര്‍ന്നതിന് ശേഷം ഉരുളക്കിഴങ്ങ് മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം മുഖം നന്നായി കഴുകാം. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്യുന്നത് ഗുണം ചെയ്യും.
അഞ്ച്...
ശുദ്ധമായ വെളിച്ചെണ്ണ ചർമ്മത്തിൽ പുരട്ടുന്നത് തിളക്കം വർധിപ്പിക്കാൻ സഹായിക്കും. വെളിച്ചെണ്ണ ചർമ്മത്തെ മൃദുവാക്കുക മാത്രമല്ല, സ്വാഭാവികത നിലനിർത്താൻ കൂടി സഹായിക്കുന്നു. ശരീരത്തിലെ ചെറുസുഷിരങ്ങൾ അടയ്ക്കാൻ വെളിച്ചെണ്ണയിലെ കൊഴുപ്പിന്റെ സാന്നിധ്യം സഹായിക്കുന്നു. സുഷിരങ്ങൾ ഇല്ലാതാക്കുന്നത് വഴി മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു.
ആറ്...
രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് വെള്ളിച്ചെണ്ണയും ചേര്‍ക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
ഏഴ്...
ഓട്സ് ചർമ്മത്തിന് നിറം കൂട്ടാനും തിളക്കം കൂട്ടാനും സഹായിക്കും. തേനുമായോ ബദാം പാലുമായോ ചേർത്ത് ഓട്സ് ഉപയോഗിക്കാം. മുഖക്കുരു ഉണ്ടാകുന്നവരിൽ ചർമ്മത്തിന്റെ പ്രതലത്തിലെ എണ്ണമയം വലിച്ചെടുക്കാനും ഇത് സഹായിക്കും.
എട്ട്...
വീട്ടില്‍ സ്ഥിരമായി ലഭ്യമായ വാഴപ്പഴം മുഖത്തെ ചുളിവുകളെ തടയാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. ഇതിനായി പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം.
ഒമ്പത്...
ഗ്രീൻ ടീ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുഖത്ത് വെയിലേറ്റ് വീഴുന്ന കറുത്ത പാടുകൾ മാറ്റാനും അൾട്രാവയലറ്റ് കിരണങ്ങൾ കാരണമുണ്ടാകുന്ന പരിക്കുകൾ കുറയ്ക്കാനും തണുത്ത ഗ്രീൻ ടീ ബാഗ് ഉപയോഗിക്കാം. ടീ ബാഗ് 30 മിനിറ്റ് ഫ്രഡ്ജിൽ സൂക്ഷിച്ച ശേഷം കൺപോളകളിൽ ഉപയോഗിക്കുന്നത് കണ്ണിലെ നീർക്കെട്ട് കളയാനും മുഖത്തെ കലകൾ ഇല്ലാതാക്കാനും സഹായിക്കും.
പത്ത്...
ഒരു ടീസ്പൂൺ കടലമാവും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും.