പഴത്തില്‍ വിറ്റാമിനുകളും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയാണ് തലമുടി കൊഴിച്ചില്‍ തടയുന്നതിനും താരന്‍ ഇല്ലാതാക്കുന്നതിനും തലമുടി വളരാനും സഹായിക്കുന്നത്.
തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ ഉണ്ടാകാം. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. അത്തരക്കാര്‍ക്ക് പരീക്ഷിക്കാവുന്ന രണ്ട് ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം.
ഒന്ന്...
undefined
പഴം കൊണ്ടുള്ളതാണ് ആദ്യത്തെ ഈ ഹെയര്‍ മാസ്ക്. താരനകറ്റാനും തലമുടി വളരാനും വരണ്ട മുടിയെ മൃദുലമാക്കാനും പഴം സഹായിക്കും. പഴത്തില്‍ വിറ്റാമിനുകളും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയാണ് തലമുടി കൊഴിച്ചില്‍ തടയുന്നതിനും താരന്‍ ഇല്ലാതാക്കുന്നതിനും തലമുടി വളരാനും സഹായിക്കുന്നത്. ഇതിനായി ആദ്യം ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.
തലമുടിയുടെ തിളക്കത്തിനും ആരോഗ്യത്തിനും ഇത് സഹായിക്കും. തൈരിന് പകരം മുട്ടയുടെ വെള്ളയും ചേര്‍ക്കാം. ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ഇത് ചെയ്യാം.
രണ്ട്...
മൂന്ന് ദിവസത്തിലേറെ പഴക്കമുള്ള പുളിച്ച തൈര് അൽപ്പം ഉപ്പും ചേർത്ത് തലയിൽ പുരട്ടാം. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം. ശേഷം ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടി പതിനഞ്ചു മിനിറ്റുകഴിഞ്ഞു കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാനും തലമുടി വളരാനും സഹായിക്കും.