കേശസംരക്ഷണത്തെക്കുറിച്ച് ഹിന്ദി ടിവി താരം ഹിന ഖാന്‍ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മഞ്ഞുകാലത്ത് മുടികൊഴിച്ചിലും ശിരോചര്‍മ്മ പ്രശ്നങ്ങളും കൂടുന്നവർ നിരവധിയാണ്. തലമുടിയുടെ അഗ്രം പിളരുക, മുടി പൊട്ടുക, താരൻ തുടങ്ങിയവ പലരെയും അലട്ടുന്നുണ്ട്. കേശപരിചരണത്തിന് കൂടുതൽ പ്രാധാന്യം നൽകിയാൽ ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാമെന്നാണ് ഹിന്ദി ടിവി താരം ഹിനാ ഖാന്‍ പറയുന്നത്.
കേശസംരക്ഷണത്തെക്കുറിച്ച് ഹിന പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മഞ്ഞുകാലത്തെ തലമുടികൊഴിച്ചിലും താരനും അകറ്റാന്‍ ഹിമ പറയുന്ന ടിപ്സ് ഇങ്ങനെ:
undefined
ഒന്ന്...
മഞ്ഞുകാലത്ത് മിക്ക ആളുകളും കമ്പിളി കൊണ്ടുള്ള തൊപ്പികളും സ്റ്റോളുകളുമൊക്കെ തലയില്‍ ഇടാറുണ്ട്. എന്നാല്‍ ഇവ ശിരോചര്‍മത്തില്‍ ചൊറിച്ചിലുണ്ടാക്കുമെന്നും തലമുടിയുടെ ആരോഗ്യത്തെ അത് ബാധിക്കുമെന്നുമാണ് ഹിന പറയുന്നത്. അതിനാല്‍ സില്‍ക് സ്റ്റോള്‍ കൊണ്ട് ശിരോചര്‍മ്മം മൂടിയതിനു ശേഷം വൂളന്‍ തൊപ്പിയോ സ്റ്റോളോ ധരിക്കാമെന്നാണ് ഹിന പറയുന്നത്.
രണ്ട്...
തലമുടി ഉണക്കാനായി നമ്മളില്‍ പലരും ഹെയര്‍ ഡ്രൈയര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഹെയര്‍ ഡ്രൈയര്‍, മറ്റ് അയേണിങ് മെഷീനുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെന്നും അതുവഴി മുടി പൊട്ടുന്ന അവസ്ഥ ഇല്ലാതാക്കാമെന്നുമാണ് ഹിന പറയുന്നത്.
മൂന്ന്...
പണ്ടുകാലത്ത് തലമുടിയില്‍ എണ്ണ തേയ്ക്കുന്നത് പലര്‍ക്കും ഒരു ശീലമായിരുന്നു. എന്നാല്‍ ഇന്ന് ഈ തിരക്കേറിയ ജീവിതത്തില്‍ മിക്കവര്‍ക്കും ഇതിനുള്ള സമയമില്ല. താരനകറ്റാന്‍ മികച്ച വഴികളിലൊന്നാണ് ഹോട്ട് ഓയില്‍ മസാജ് എന്നാണ് ഹിന പറയുന്നത്. ചെറുതായി ചൂടാക്കിയതിനുശേഷമാണ് എണ്ണ ശിരോചര്‍മത്തില്‍ പുരട്ടേണ്ടത്. മുടിയിലെ വരള്‍ച്ച ഇല്ലാതാക്കുന്നതിനൊപ്പം മുടികൊഴിച്ചിലകറ്റാനും പൊട്ടിപ്പോകുന്നതു തടയാനും ഇത് സഹായിക്കും. കൂടാതെ ശിരോചർമത്തിന്റെ ഉത്തേജനത്തിനും രക്തയോട്ടം വർധിക്കാനും ഇത് സഹായിക്കുന്നു. ഇതുവഴി തലമുടിയും നന്നായി വളരും.
നാല്...
വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും നല്ലതാണ്. വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് തിളക്കം ലഭിക്കുന്നതോടൊപ്പം ആരോഗ്യകരമായ മുടി വളരാനും സഹായിക്കും.
അഞ്ച്...
കേശപരിപാലനത്തില്‍ മറ്റൊരു മികച്ച വഴിയായി ഹിന പറയുന്നത് ആപ്പിള്‍സിഡെര്‍ വിനെഗറിന്റെ ഉപയോഗമാണ്. ആദ്യം തലമുടി ഷാംപൂ ചെയ്തതിനുശേഷം മൂന്ന് ഭാഗം വെള്ളവും ഒരു ഭാഗം ആപ്പിള്‍ സിഡെര്‍ വിനെഗറും എന്ന നിലയില്‍ മിക്‌സ് ചെയ്തതിനുശേഷം മുടി കഴുകണം. ഇതുവഴി മുടിയിലെ പിഎച്ച് നില ക്രമപ്പെടുന്നു എന്നും ഹിന പറയുന്നു.
Also Read: തലമുടി കൊഴിച്ചില്‍ തടയാനും തഴച്ച് വളരാനും ഈ കറ്റാര്‍വാഴ മാസ്ക് ഉപയോഗിച്ച് നോക്കൂ...