പച്ചക്കറി വില്‍ക്കുന്ന ഒരു 'ചേച്ചി'യെ ആണ് വീഡിയോയില്‍ കാണുന്നത്. എവിടെയാണ് ഇവര്‍ കച്ചവടം ചെയ്യുന്നതെന്നോ എന്താണിവരുടെ വിവരങ്ങളെന്നതോ ഒന്നും വ്യക്തമല്ല. പക്ഷേ രസകരമായ വീഡിയോ ആണിതെന്നാണ് കണ്ടവരെല്ലാം കമന്‍റ് ചെയ്യുന്നത്.
ഓരോ ദിവസവും രസകരമായതും നമ്മളില്‍ കൗതുകമോ ആകാംക്ഷയോ നിറയ്ക്കുന്നതോ നമ്മെ ചിരിപ്പിക്കുന്നതോ ചിന്തിപ്പിക്കുന്നതോ ആയ എത്രയോ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്. ഇക്കൂട്ടത്തില്‍ ചില വീഡിയോകള്‍ വലിയ രീതിയില്‍ പ്രചരിക്കപ്പെടും.
ചിലപ്പോള്‍ അങ്ങനെ വലിയ 'സംഭവം' ആയി തോന്നുന്ന ഉള്ളടക്കമൊന്നുമായിരിക്കില്ല ഇങ്ങനെ വൈറലാകുന്ന വീഡിയോകള്‍ക്ക്. പക്ഷേ കാണാൻ രസമുള്ളതോ, നമുക്ക് എളുപ്പത്തില്‍ മനസിലാക്കാവുന്നതോ എല്ലാമായിരിക്കും. ചിലപ്പോഴെല്ലാം നമുക്കൊരുപാട് ആസ്വദിക്കാൻ കഴിയുന്ന കാഴ്ചകളും ഇക്കൂട്ടത്തില്‍ കാണാം.
undefined
ഇത്തരത്തില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നൊരു വീഡിയോ നോക്കൂ. പച്ചക്കറി വില്‍ക്കുന്ന ഒരു 'ചേച്ചി'യെ ആണ് വീഡിയോയില്‍ കാണുന്നത്. എവിടെയാണ് ഇവര്‍ കച്ചവടം ചെയ്യുന്നതെന്നോ എന്താണിവരുടെ വിവരങ്ങളെന്നതോ ഒന്നും വ്യക്തമല്ല. പക്ഷേ രസകരമായ വീഡിയോ ആണിതെന്നാണ് കണ്ടവരെല്ലാം കമന്‍റ് ചെയ്യുന്നത്.
ഇത് ഡിജിറ്റല്‍ പേയ്മെന്‍റുകളുടെ കാലമാണല്ലോ. മിക്കവാറും പേരും ഓൺലൈൻ മണി ട്രാൻസാക്ഷണൻ തന്നെയാണ് ഏതൊരു സാഹചര്യത്തിലും ആശ്രയിക്കുന്നത്. എന്നാല്‍ ചില കച്ചവടക്കാര്‍, പ്രത്യേകിച്ച് വലിയ മൂലധനമൊന്നുമില്ലാത്ത, വഴിയരികിലും മറ്റും കച്ചവടം ചെയ്യുന്നവര്‍ ഇപ്പോഴും ഓണ്‍ലൈൻ ആയി പണം വാങ്ങിക്കുന്നില്ല.
പക്ഷേ ഈ വീഡിയോയില്‍ കാണുന്ന കച്ചവടക്കാരിക്ക് ഓണ്‍ലൈൻ ആയി പണം നല്‍കാം. സാധനങ്ങള്‍ വാങ്ങിയ ശേഷം, എവിടെയാണ് പണം അയക്കാനുള്ള കോഡ് എന്ന് തിരഞ്ഞാലൊരുപക്ഷേ സംഗതി കാണണമെന്നില്ല. കാരണം മറ്റൊന്നുമല്ല, കോഡിരിക്കുന്നത് 'ചേച്ചി'യുടെ സ്വന്തം കസ്റ്റഡിയിലാണ്. ഇവര്‍ 'പേടീയെം' കോഡ് പതിപ്പിച്ചുവച്ചിരിക്കുന്നത് എവിടെയാണെന്നതാണ് വീഡിയോയുടെ തമാശ തന്നെ.
നിരവധി പേര്‍ പങ്കുവച്ച വീഡിയോ കണ്ടുനോക്കൂ...
സാധനങ്ങള്‍ തൂക്കിക്കൊടുക്കാനുപയോഗിക്കുന്ന ത്രാസിന്‍റെ ബൗളിന് പിറകിലായാണ് 'പേടീയെം' കോഡ് വച്ചിരിക്കുന്നത്. അത് മിക്കവരും പ്രതീക്ഷിക്കുന്നതല്ല. എന്തായാലും രസകരമായ വീഡിയോ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയാണ്. ദശലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്.
Also Read:- ഇളനീര്‍ കൊണ്ട് ഇങ്ങനെയൊരു സംഗതി തയ്യാറാക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-