മനുഷ്യന്റെ ഉള്ളിലെ വറ്റാത്ത കനിവിന്റെ പ്രതീകമായാണ് ഇത്തരം ചിത്രങ്ങളെല്ലാം നമ്മെ സ്പര്‍ശിക്കുന്നത്. ഓരോ ജീവജാലത്തിനും ഭൂമിക്ക് മുകളില്‍ അവകാശമുണ്ടെന്നും മനുഷ്യര്‍ പരസ്പരം കൈ കൊടുത്ത് സഹായിക്കുന്നത് പോലെ തന്നെ അവയെയും സഹായിക്കേണ്ടതുണ്ടെന്നും ഓര്‍മ്മപ്പെടുത്തുന്ന ഇത്തരം ചിത്രങ്ങള്‍ക്ക് ഈ പ്രതിസന്ധിക്കാലത്തും വലിയ പ്രാധാന്യമുണ്ട്
ഒരു രാജ്യത്തിന്റെ മഹത്വം മനസിലാക്കാന്‍ അവിടെയുള്ള മൃഗങ്ങള്‍ എത്തരത്തിലാണ് കഴിയുന്നതെന്ന് നോക്കിയാല്‍ മതിയെന്ന് ഒരിക്കല്‍ മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. മനുഷ്യന്റെ കരുണ എത്രത്തോളം വറ്റാതെ നിലനില്‍ക്കുന്നുണ്ടെന്ന് അറിയാന്‍ ഇതുതന്നെയാണ് ഏറ്റവും നല്ലൊരു മാര്‍ഗം, അല്ലേ?
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പലയിടങ്ങളിലായി വിശദാംശങ്ങളില്ലാതെ പ്രത്യക്ഷപ്പെട്ടൊരു ചിത്രത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഡ്യൂട്ടിയിലുള്ള പൊലീസുകാരന്‍ ദാഹിച്ചുവലഞ്ഞ തെരുവുനായയ്ക്ക് വെള്ളം നല്‍കുന്നതാണ് ചിത്രത്തിലുള്ളത്. പൊതുടാപ്പില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് നായയ്ക്ക് കുടിക്കാന്‍ നല്‍കുന്ന പൊലീസുകാരന്റെ ചിത്രം ആരാണ് പകര്‍ത്തിയതെന്ന് വ്യക്തമല്ല.
undefined
എന്നാല്‍ ചിത്രം പകര്‍ത്തപ്പെട്ടിരിക്കുന്നത് വരാണസിയില്‍ നിന്നാണെന്നത് വ്യക്തമാണ്. വരാണസിയിലെ കാശി വിശ്വനാഥ് ക്ഷേത്ര പരിസരത്ത് നിന്നാണ് ചിത്രം പകര്‍ത്തപ്പെട്ടിരിക്കുന്നതത്രേ. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ രീതിയില്‍ പങ്കുവയ്ക്കപ്പെട്ട ചിത്രം പിന്നീട് ഐപിഎസ് ഉദ്യോഗസ്ഥ സുകൃതി മാധവും ട്വീറ്റ് ചെയ്തു.
'പാതാള്‍ ലോക്' എന്ന ഹിറ്റ് വെബ് സീരീസിലെ ഡയലോഗിന്റെ അകമ്പടിയോടെയാണ് സുകൃതി ചിത്രം ട്വീറ്റ് ചെയ്തത്. ഒരു മനുഷ്യന്‍ പട്ടികളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അയാള്‍ തീര്‍ച്ചയായും നല്ലവനായിരിക്കും, അതുപോലെ പട്ടികള്‍ ഒരു മനുഷ്യനെ സ്‌നേഹിക്കുന്നുവെങ്കില്‍ അയാളും നല്ലവനായിരിക്കും എന്ന ഡയലോഗാണ് ചിത്രത്തോടൊപ്പം സുകൃതി ചേര്‍ത്തിരിക്കുന്നത്. നിരവധി പേരാണ് പിന്നീട് ഈ ട്വീറ്റ് പങ്കുവച്ചത്.
If a man loves dogs, he is a good man.
If dogs love a man, he is a good man.!
Incredible Banaras..! pic.twitter.com/Wu4e6KVxdd
Also Read:- ആമപ്പുറത്ത് കയറി ഓന്തുകളുടെ യാത്ര; വൈറലായി വീഡിയോ...
മനുഷ്യന്റെ ഉള്ളിലെ വറ്റാത്ത കനിവിന്റെ പ്രതീകമായാണ് ഇത്തരം ചിത്രങ്ങളെല്ലാം നമ്മെ സ്പര്‍ശിക്കുന്നത്. ഓരോ ജീവജാലത്തിനും ഭൂമിക്ക് മുകളില്‍ അവകാശമുണ്ടെന്നും മനുഷ്യര്‍ പരസ്പരം കൈ കൊടുത്ത് സഹായിക്കുന്നത് പോലെ തന്നെ അവയെയും സഹായിക്കേണ്ടതുണ്ടെന്നും ഓര്‍മ്മപ്പെടുത്തുന്ന ഇത്തരം ചിത്രങ്ങള്‍ക്ക് ഈ പ്രതിസന്ധിക്കാലത്തും വലിയ പ്രാധാന്യമുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona