തലമുടി തഴച്ച് വളരാൻ പോഷകഗുണമുള്ള ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും തലമുടിക്ക് ആവശ്യമാണ്. അതുകൊണ്ടുതന്നെ, ശരിയായ ഭക്ഷണം തലമുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകമാണ്.
ആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലും താരനുമാണ് പലരുടെയും പ്രധാന പ്രശ്നം. തലമുടിയുടെ ആരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. തലമുടി തഴച്ച് വളരാൻ പോഷകഗുണമുള്ള ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും തലമുടിക്ക് ആവശ്യമാണ്. അതുകൊണ്ടുതന്നെ, ശരിയായ ഭക്ഷണം തലമുടിയുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ഘടകമാണ്.
അതുപോലെ ഓരോ കാലാവസ്ഥയും മാറുന്നതിന് അനുസരിച്ച് തലമുടിയുടെ സംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. അത്തരത്തില്‍ മഞ്ഞുകാലത്തെ തലമുടി സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
undefined
ഒന്ന്...
മഞ്ഞുകാലത്ത് അമിതമായി തല കഴകുന്ന ശീലം ഉപേക്ഷിക്കുന്നതാണ് നല്ലത്. മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാന്‍ ഇത് കാരണമാകും. ഇത് തലമുടി വരണ്ടതാകാനും കാരണമാകും. അതിനാല്‍ മഞ്ഞുകാലത്ത് അമിതമായ തല കഴുകല്‍ വേണ്ട.
രണ്ട്...
മഞ്ഞുകാലത്ത് ചൂടുവെള്ളത്തില്‍ തലമുടി കഴുകുന്ന ശീലവും ഉപേക്ഷിക്കാം. പെട്ടെന്ന് തല ചൂടാകുന്നത് മുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
മൂന്ന്...
മഞ്ഞുകാലത്ത് താരനെയും പേടിക്കണം. താരന്‍ അകറ്റാനുള്ള പ്രതിവിധികള്‍ ചെയ്യാനും മറക്കേണ്ട. താരന്‍ അകറ്റാന്‍ സഹായിക്കും ഷാംപൂകളും ഉപയോഗിക്കാം. എന്നാല്‍ ഷാംപൂവിന്‍റെ അമിത ഉപയോഗം തലമുടിക്ക് ദോഷം ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്. തലമുടിയുടെ സ്വാഭാവം അനുസരിച്ചുള്ള ഷാംപൂവും കണ്ടീഷനറും തെരഞ്ഞെടുക്കാനും മറക്കരുത്. കളറിംഗ് ചെയ്ത തലമുടിക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കളര്‍ പ്രൊട്ടക്ഷന്‍ ഉള്ള ഷാംമ്പൂവും കണ്ടീഷണറും മാത്രം ഉപയോഗിക്കുക.
നാല്...
മുടിയിൽ എണ്ണ പുരട്ടുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍ അത് അമിതമാകരുത്. എണ്ണമയമുള്ള മുടിയാണെങ്കിൽ ദിവസവും എണ്ണ പുരട്ടേണ്ടതില്ല. ശിരോചർമ്മം വരണ്ടതാണെങ്കിൽ അൽപം എണ്ണയുപയോഗിച്ച് മസാജ് ചെയ്യാം. അനുയോജ്യമായ ഏത് എണ്ണയും ഉപയോഗിക്കാവുന്നതാണ്.
അഞ്ച്...
മഞ്ഞുകാലത്തും വെള്ളം ധാരാളം കുടിക്കാം. ഇത് തലമുടി ആരോഗ്യത്തോടെ വളരാന്‍ സഹായിക്കും. വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
Also Read: കാലാവസ്ഥ മാറുമ്പോള്‍ ചര്‍മ്മ സംരക്ഷണത്തിനായി ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...