പച്ചക്കറി ​ഗോഡൗണിൽ കയറിയ കള്ളൻ അടിച്ചുമാറ്റിയത് മൂന്ന് ഇനം പച്ചക്കറികൾ

By Web Team  |  First Published Apr 12, 2022, 11:04 AM IST

പച്ചക്കറിക്കടയില്‍ കയറി കള്ളന്‍ വില കൂടിയ പച്ചക്കറികൾ മാത്രം മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നെന്ന് കടയുടമ മനോജ് കശ്യപ് പറയുന്നു. 


പച്ചക്കറിക്കടയിൽ കയറി കള്ളൻ മോഷ്ടിച്ചത് 60 കിലോ ചെറുനാരങ്ങയും 40 കിലോ സവാളയും 38 കിലോ വെളുത്തുള്ളിയും. ഉത്തർപ്രദേശിലെ ഷാജഹാൻപുരിലാണ് സംഭവം. ഗോഡൗണിൽ നിന്ന് ഉയർന്ന വിലയുള്ള മറ്റ് ചില പച്ചക്കറികളും മോഷ്ടാക്കൾ മോഷ്ടിച്ചു. സമീപ ദിവസങ്ങളിൽ വില കയറിയ ഇനങ്ങൾ മാത്രമാണ് കള്ളൻ മോഷ്ടിച്ചത്.

ചെറുനാരങ്ങയുടെ വില അടുത്തിടെ കിലോയ്ക്ക് മൂന്നൂറ് രൂപയ്ക്കു മുകളിലായി വർധിച്ചിരുന്നു. ഉരുളക്കിഴങ്ങിന്റെയും വെളുത്തുള്ളിയുടെയും വിലയിലും വർധനയുണ്ടായിട്ടുണ്ട്.  പച്ചക്കറിക്കടയിൽ കയറി കള്ളൻ വില കൂടിയ പച്ചക്കറികൾ മാത്രം മോഷ്ടിച്ച് സ്ഥലം വിടുകയായിരുന്നെന്ന് കടയുടമ മനോജ് കശ്യപ് പറയുന്നു.

Latest Videos

undefined

രാവിലെ കടയിൽ എത്തിയപ്പോഴാണ് ഗോഡൗൺ കുത്തിത്തുറന്ന നിലയിൽ കാണുന്നതെന്ന് കച്ചവടക്കാൻ പറഞ്ഞു. പരാതി ലഭിച്ചത് അനുസരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ലഖ്‌നൗവ് മാർക്കറ്റിൽ കിലോയ്ക്ക് 325 രൂപയ്ക്കാണ് നാരങ്ങ വിൽക്കുന്നത്. ഒരെണ്ണത്തിന് 13 രൂപ. 

രുചികളിലെ രാജാവ്, അങ്ങ് ദില്ലിയിൽ വരെ പിടി; എന്താണ് തിരുത മീനിന്റെ പ്രത്യേകത

click me!