'ചായയാണോ?'; ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍ എന്താണെന്ന് അറിയാമോ?

By Web Team  |  First Published Sep 17, 2021, 1:33 PM IST

ഇന്ന് സെപ്തംബര്‍ 17ന് ഗൂഗിള്‍ ചേര്‍ത്തിരിക്കുന്ന ഡൂഡില്‍ കണ്ടിരുന്നോ? ഒരു വിദേശവനിതയാണ് ചിത്രത്തിലുള്ളത്. ഇവര്‍ എന്തോ പരീക്ഷണം നടത്തുന്നതായും, അടുത്ത് തന്നെ ഒരു കപ്പ് ഗ്രീന്‍ ടീയും നോട്ട് പാഡുമെല്ലാം ഇരിക്കുന്നതായും ചിത്രത്തില്‍ കാണാം. ആരാണിവര്‍ എന്നറിയാമോ?
 


ഗൂഗിള്‍ തുറക്കുമ്പോള്‍ ഓരോ ദിവസവും വ്യത്യസ്തമായ ചിത്രങ്ങളുമായാണ് (ഡൂഡില്‍) അത് നമ്മളെ വരവേല്‍ക്കാറ്. ഈ ചിത്രങ്ങളൊന്നും തന്നെ വെറുതെയല്ല. ഓരോ ചിത്രത്തിനും പിന്നില്‍ ഓരോ കഥകളാണ്. 

അതുപോലെ ഇന്ന് സെപ്തംബര്‍ 17ന് ഗൂഗിള്‍ ചേര്‍ത്തിരിക്കുന്ന ഡൂഡില്‍ കണ്ടിരുന്നോ? ഒരു വിദേശവനിതയാണ് ചിത്രത്തിലുള്ളത്. ഇവര്‍ എന്തോ പരീക്ഷണം നടത്തുന്നതായും, അടുത്ത് തന്നെ ഒരു കപ്പ് ഗ്രീന്‍ ടീയും നോട്ട് പാഡുമെല്ലാം ഇരിക്കുന്നതായും ചിത്രത്തില്‍ കാണാം.

Latest Videos

undefined

ആരാണിവര്‍ എന്നറിയാമോ? ചിത്രത്തില്‍ കണ്ടതുപോലെ തന്നെ ചായയുമായി ബന്ധമുള്ള വ്യക്തി തന്നെയാണ്. ഇന്ന് ആരോഗ്യകാര്യങ്ങളില്‍, പ്രത്യേകിച്ച് ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവര്‍ പതിവായി കഴിക്കുന്ന 'ഗ്രീന്‍ ടീ' ശരീരത്തിന് ഇത്രമാത്രം ഗുണകരമാണെന്ന് ചരിത്രത്തില്‍ ആദ്യമായി തെളിയിച്ച ഗവേഷകയാണിത്. 

 


ജപ്പാന്‍കാരിയായ മിഷിയോ ഷുജിമുറ. ഗ്രീന്‍ ടീയുടെ ചരിത്രമന്വേഷിക്കുമ്പോള്‍ ഏവരും ചെന്നെത്തുക ഷുജിമുറയുടെ ഗവേഷണങ്ങളിലേക്കാണ്. ലോകമെമ്പാടും ഈ പേരില്‍ പ്രശസ്തയായ ഗവേഷക കൂടിയാണ് ഷുജിമുറ. 

ഇവരുടെ 133ാമത് പിറന്നാള്‍ വാര്‍ഷികമാണിന്ന്. ഈ ദിനത്തില്‍ ഷുജിമുറയോടുള്ള ആദരവിന്റെ സൂചകമായും പുതുതലമുറയ്ക്ക് ഷുജിമുറയെ പരിചയപ്പെടുത്തുന്നതിനുമായാണ് ഗൂഗിള്‍ ഇവരുടെ ചിത്രം തന്നെ ഡൂഡിലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. തന്റെ ഗ്രീന്‍ ടീ ഗവേഷണശാലയില്‍ ഷുജിമുറയിരിക്കുന്ന രംഗമാണ് ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. 

ജപ്പാനിലെ ഒകെഗാവയില്‍ 1888ലാണ് ഷുജിമുറ ജനിക്കുന്നത്. കരിയറിലെ ആദ്യകാലങ്ങളില്‍ സയന്‍സ് അധ്യാപികയായിരുന്നു അവര്‍. 1920ഓടെയാണ് ഗവേഷകരംഗത്തേക്ക് കടന്നത്. ഹൊക്കൈഡോ ഇംപീരിയല്‍ യൂണിവേഴ്‌സിറ്റിയില്‍ ഏതാനും വര്‍ഷങ്ങള്‍ ചിലവിട്ട ശേഷം ടോക്യോ ഇംപീരിയല്‍ യൂണിവേഴ്‌സിറ്റിയിലെത്തി ഡോ. ഉമെതാരോ സുസുകിയോട് ചേര്‍ന്ന് (വൈറ്റമിന്‍ ബി-1 കണ്ടെത്തിയ ഗവേഷകനാണ് ഡോ. ഉമെതാരോ) ഗ്രീന്‍ ടീയില്‍ ഗവേഷണം തുടങ്ങുകയായിരുന്നു. 

 

 

ഇവരുടെ സംയുക്ത ഗവേഷണത്തിലാണ് ഗ്രീന്‍ ടീയില്‍ ധാരാളമായി വൈറ്റമിന്‍ -സി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തപ്പെട്ടത്. നമുക്കറിയാം ചര്‍മ്മം, മുടി തുടങ്ങി ശരീരത്തിന്റെ പല ഭാഗങ്ങളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനുമെല്ലാം വൈറ്റമിന്‍-സി ഏറെ സഹായകമാണ്. തുടര്‍ന്ന് ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന മറ്റ് ഘടകങ്ങള്‍ കൂടി വേര്‍തിരിച്ചെടുത്ത് ഇവയെ എല്ലാം ശാസ്ത്രീയമായി പഠിക്കാനും വിശദീകരിക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇതോടെ 'അഗ്രികള്‍ച്ചര്‍' വിഭാഗത്തില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യ ജപ്പാന്‍ വനിതയായി ഷുജിമുറ മാറുകയും ചെയ്തു.

Also Read:- രാവിലെ വെറുംവയറ്റില്‍ ഗ്രീന്‍ ടീ കഴിക്കരുത്; കാരണങ്ങള്‍ അറിയാം...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!