Covid Vaccine : വാക്‌സിനെടുക്കാന്‍ പേടി, മരത്തില്‍ കയറി പെണ്‍കുട്ടി; വീഡിയോ

By Web Team  |  First Published Jan 18, 2022, 7:38 PM IST

പലയിടങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടാണ് വാക്‌സിന്‍ നല്‍കിവരുന്നത്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലാണ് വാക്‌സിനേഷന്‍ പ്രക്രിയ മന്ദഗതിയില്‍ നീങ്ങുന്നത്. ഇത്തരത്തിലുള്ള മേഖലകളില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തിയാണ് ആളുകളിലേക്ക് വാക്‌സിനെത്തിക്കുന്നത്


കൊവിഡ് 19 വാക്‌സിനേഷന്‍ ( Covid Vaccination ) പ്രക്രിയ ഇപ്പോഴും രാജ്യത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് ആകെ ജനസംഖ്യയുടെ ( India Population ) പകുതിയിലധികം പേരും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞുവെന്നാണ് ഔദ്യോഗിക കണക്ക്. വാക്‌സിന്‍ ആവശ്യമാണെന്ന് തിരിച്ചറിയുന്നവര്‍ക്കൊപ്പം തന്നെ വാക്‌സിനുമായി ബന്ധപ്പെട്ട് സംശയങ്ങളും ആശങ്കകളും കൊണ്ടുനടക്കുന്നവരുമുണ്ട്. 

പലയിടങ്ങളിലും ആരോഗ്യപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടാണ് വാക്‌സിന്‍ നല്‍കിവരുന്നത്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലാണ് വാക്‌സിനേഷന്‍ പ്രക്രിയ മന്ദഗതിയില്‍ നീങ്ങുന്നത്. ഇത്തരത്തിലുള്ള മേഖലകളില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടെത്തിയാണ് ആളുകളിലേക്ക് വാക്‌സിനെത്തിക്കുന്നത്. 

Latest Videos

undefined

ഇത് എത്രമാത്രം വിഷമതയുള്ള ജോലിയാണെന്ന് തെളിയിക്കുന്നൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. മദ്ധ്യപ്രദേശിലെ ഛത്തര്‍പൂരില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തപ്പെട്ടിരിക്കുന്നത്. വാക്‌സിന്‍ നല്‍കാനായി ആരോഗ്യപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അവരുടെ കണ്ണില്‍ നിന്ന് രക്ഷപ്പെടാനായി മരത്തില്‍ കയറിയിരിക്കുന്ന പെണ്‍കുട്ടിയാണ് വീഡിയോയിലുള്ളത്. 

പതിനെട്ട് വയസുള്ള പെണ്‍കുട്ടിയാണ് വീഡിയോയില്‍ ആരോഗ്യപ്രവവര്‍ത്തകരുടെ കണ്ണ് വെട്ടിച്ച് മരത്തില്‍ കയറിയിരിക്കുന്നത്. എന്നാല്‍ ഇവരുടെ പിറകെ വാക്‌സിന്‍ സിറിഞ്ചുമായി വരുന്ന ആരോഗ്യപ്രവര്‍ത്തകരെയും നമുക്ക് വീഡിയോയില്‍ കാണാം. 

വാക്‌സിനുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സംശയങ്ങളും ആശയക്കുഴപ്പങ്ങളും തീര്‍ക്കാന്‍ വേണ്ടും വിധം അവബോധം നടന്നിട്ടില്ലെന്ന് തന്നെയാണ് ഈ വീഡിയോ തെളിയിക്കുന്നത്. 

രാജ്യത്ത് ഇത് കൊവിഡിന്റെ മൂന്നാം തരംഗമാണ്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മൂന്നാമതായി ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ കരുതലായി നല്‍കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ കൂടി വരികയാണിപ്പോള്‍.

 

Also Read:- വീട്ടില്‍ എല്ലാവരും കൊവിഡ് ബാധിതരായാൽ എന്തു ചെയ്യും? ഡോക്ടറുടെ കുറിപ്പ് വൈറല്‍

click me!