ഇഴഞ്ഞുവരുന്നതിനിടെ കയ്യില്‍ തടയുന്ന വസ്തുക്കളെയെല്ലാം വിടാതെ ഇറുക്കിപ്പിടിക്കുന്ന 'റോബര്‍ ക്രാബ്' എന്നറിയപ്പെടുന്ന ഞണ്ട്, മൂന്നടി വരെ വളരുമത്രേ. മൂന്നിഞ്ചിലധികം വീതിയും ഇവയ്ക്ക് വരാം. 50 വര്‍ഷം വരെയാണത്രേ ഇവയുടെ ആയുര്‍ദൈര്‍ഘ്യം
ഓരോ ദിവസവും രസകരമായതും പുതുമയുള്ളതുമായ എത്രയോ വീഡിയോകളും ( Viral Video ) വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയിയലൂടെ ( Social Media ) നാം കാണുന്നത്. ഇവയില്‍ പലതും സോഷ്യല്‍ മീഡിയ ഇല്ലായിരുന്നുവെങ്കില്‍ നമുക്ക് അപ്രാപ്യമായതോ, നാമൊരിക്കലും അറിയാന്‍ സാധ്യത പോലുമില്ലാത്തതോ ആകാം.
സത്യത്തില്‍ നമുക്ക് ഈ ഡിജിറ്റല്‍ കാലത്തിനോട് നന്ദിയും അടുപ്പവും തോന്നുന്നത് തന്നെ ഇത്തരത്തില്‍ പുതിയ വിവരങ്ങളും അറിവുകളും നമ്മുടെ വിരല്‍ത്തുമ്പില്‍ എളുപ്പത്തില്‍ ലഭ്യമായിരിക്കുന്നു എന്നതിനാലാണ്, അല്ലേ? അത്തരത്തില്‍ കാഴ്ചയ്ക്ക് പുതുമ നല്‍കുന്ന, വൈറലായൊരു വീഡിയോയെ കുറിച്ചാണിനി പറയുന്നത്.
undefined
അസാധാരണമായ വലിപ്പമുള്ള ഒരു ഞണ്ട്. ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ഐലന്‍ഡിലുള്ള ഒരു ഗോള്‍ഫ് ക്ലബിലാണ് ഇതിനെ കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പേ നടന്ന സംഭവമാണെങ്കിലും ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്നത് ഇപ്പോഴാണ്.
സാധാരണ ഞണ്ടുകളേതില്‍ നിന്ന് വ്യത്യസ്തമായ വലിയ കാലുകളും ദേഹവുമെല്ലാമുള്ള ഈ രാക്ഷസന്‍ ഞണ്ടിനെ, അത്ര സാധാരണമായി കാണാന്‍ സാധിക്കുന്നതല്ല. ഗോള്‍ഫ് ക്ലബിലെ കളിക്കാര്‍ ആണത്രേ ഇതിനെ ആദ്യമായി കണ്ടത്. പോള്‍ ബേണര്‍ എന്നയാളാണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്.
ഇഴഞ്ഞുവരുന്നതിനിടെ കയ്യില്‍ തടയുന്ന വസ്തുക്കളെയെല്ലാം വിടാതെ ഇറുക്കിപ്പിടിക്കുന്ന 'റോബര്‍ ക്രാബ്' എന്നറിയപ്പെടുന്ന ഞണ്ട്, മൂന്നടി വരെ വളരുമത്രേ. മൂന്നിഞ്ചിലധികം വീതിയും ഇവയ്ക്ക് വരാം. 50 വര്‍ഷം വരെയാണത്രേ ഇവയുടെ ആയുര്‍ദൈര്‍ഘ്യം.
ഗോള്‍ഫ് ക്ലബ്ബില്‍ ഇതെങ്ങനെ വന്നുപെട്ടതാണെന്ന് വ്യക്തമല്ല. എന്തായാലും വീഡിയോയില്‍ ഈ രാക്ഷസന്‍ ഞണ്ടിനെ കാണുന്നത് ശരിക്കും വല്ലാത്തൊരു അനുഭവം തന്നെയാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. വൈറലായ ആ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Also Read:- ലോകത്തിലെ ഏറ്റവും വില കൂടിയ ഞണ്ട് ഇതാണ്; വില കേട്ടാൽ ആരായാലും ഒന്ന് ഞെട്ടും