വിശന്നുവലഞ്ഞ വളര്‍ത്തുപട്ടിയുടെ അരിശത്തോടെയുള്ള പ്രതികരണമാണ് വീഡിയോയിലുള്ളത്. വിശപ്പിന് മുമ്പില്‍ ആര്‍ക്കും ക്ഷമയോടെ പിടിച്ചുനില്‍ക്കാനാകില്ലെന്ന ലോകതത്വത്തെ അടിവരയിടുന്നതാണ് ഈ വീഡിയോ
വിശന്നുകഴിഞ്ഞാല്‍ പെട്ടെന്ന് ദേഷ്യം വരുന്നവര്‍ ഏറെയാണ്. ദേഷ്യമല്ലെങ്കില്‍ സങ്കടമോ നിരാശയോ വന്നേക്കാം. എന്തായാലും സാധാരണഗതിയിലുള്ള മാനസികാവസ്ഥയില്‍ നിന്ന് വളരെ പെട്ടെന്നാണ് വിശപ്പ് നമ്മെ അട്ടിമറിക്കുക, അല്ലേ?
മനുഷ്യരില്‍ മാത്രമല്ല, മൃഗങ്ങളിലും മറ്റ് ജീവജാലങ്ങളിലുമെല്ലാം വിശപ്പ് ഒരുപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വസ്തുതയെ മനസിലാക്കിച്ച് തരുന്നൊരു വീഡിയോയെ കുറിച്ചാണ് പറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ അംഗുസാമി ട്വിറ്ററില്‍ പങ്കുവച്ചൊരു ചെറുവീഡിയോ ആണിത്.
undefined
വിശന്നുവലഞ്ഞ വളര്‍ത്തുപട്ടിയുടെ അരിശത്തോടെയുള്ള പ്രതികരണമാണ് വീഡിയോയിലുള്ളത്. വിശപ്പിന് മുമ്പില്‍ ആര്‍ക്കും ക്ഷമയോടെ പിടിച്ചുനില്‍ക്കാനാകില്ലെന്ന ലോകതത്വത്തെ അടിവരയിടുന്നതാണ് ഈ വീഡിയോ. നൂറ് ശതമാനം സത്യസന്ധമായ വികാരമെന്ന നിലയ്ക്ക് നിരവധി പേരാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നത്.
വിശപ്പെന്നാല്‍ ഏറ്റവും വീര്യമേറിയ അനുഭവമാണെന്ന സത്യത്തെ ഈ വീഡിയോ ഓര്‍മ്മിപ്പിക്കുന്നുവെന്ന് പലരും കുറിക്കുന്നു. സെക്കന്‍ഡുകള്‍ മാത്രമേ ദൈര്‍ഘ്യമുള്ളൂ എങ്കിലും വളരെ വലിയൊരു പാഠമാണ് വീഡിയോ മുന്നോട്ടുവയ്ക്കുന്നതെന്നും നിരവധി പേര്‍ അഭിപ്രായപ്പെടുന്നു.
വീഡിയോ....
0.5 micro seconds after I get hungry pic.twitter.com/K4je9iBI0u
— Praveen Angusamy, IFS 🐾 (@PraveenIFShere)
Also Read:- പോത്തിന് വേണ്ടി 'സെപ്ഷ്യല്‍' സാന്‍ഡ്‍വിച്ച്; രസകരമായ വീഡിയോ...