ഉരുളക്കിഴങ്ങ് മുതല്‍ ബീറ്റ്റൂട്ട് വരെ; കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ മാറ്റാന്‍ അടുക്കളയിലുണ്ട് പരിഹാരം

By Web Team  |  First Published Sep 4, 2023, 1:15 PM IST

ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവയുടെ അമിത ഉപയോഗം, അമിത ജോലി ഭാരം, നിര്‍ജ്ജലീകരണം തുടങ്ങിയവയാണ് ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍ കാരണമാകുന്നത്. നിങ്ങളുടെ കാരണം കണ്ടെത്തി പരിഹരിക്കുന്നതാണ് ഉചിതം. 


കണ്ണിന് താഴെയുള്ള കറുത്ത പാടുകളാണ് പലരെയും അലട്ടുന്ന പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ ഉണ്ടാകാം. ഉറക്കമില്ലായ്മ, സ്ട്രെസ്, കംമ്പ്യൂട്ടർ, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവയുടെ അമിത ഉപയോഗം, അമിത ജോലി ഭാരം, നിര്‍ജ്ജലീകരണം തുടങ്ങിയവയാണ് ഇത്തരത്തില്‍ കണ്ണുകൾക്ക് ചുറ്റുമുള്ള കറുത്ത വളയങ്ങൾ ഉണ്ടാകാന്‍ കാരണമാകുന്നത്. നിങ്ങളുടെ കാരണം കണ്ടെത്തി പരിഹരിക്കുന്നതാണ് ഉചിതം. 

കണ്‍തടങ്ങളിലെ കറുത്ത പാട് മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം...

Latest Videos

undefined

ഒന്ന്...

കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ് തക്കാളി. ഇതിനായി  തക്കാളിനീര്  കണ്ണിന് ചുറ്റും പുരട്ടിയ ശേഷം കഴുകി കളയാം. 

രണ്ട്...

കണ്ണിന് ചുറ്റമുള്ള കറുപ്പ് മാറാൻ മികച്ച പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. അതുപോലെ തന്നെ, ഉരുളക്കിഴങ്ങിന്‍റെ നീരും വെള്ളരിക്ക നീരും സമം ചേർത്ത് കണ്ണിന് താഴെ പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും.

മൂന്ന്... 

വെള്ളരിക്ക വട്ടത്തിന് അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് നീക്കം ചെയ്യാന്‍ ഇത് സഹായിക്കും. 

നാല്...

ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ശേഷം ഈ മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിന് മുകളിൽ വയ്ക്കണം. 15 മിനിറ്റിനുശേഷം മാറ്റാം. ഇത് പതിവായി ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാന്‍ സഹായിക്കും. 

Also Read: തലമുടി വളരണോ? പതിവായി കുടിക്കാം ഈ മൂന്ന് ജ്യൂസുകള്‍...

youtubevideo

click me!