വീടിന് നല്‍കാം 'കിടിലന്‍ ലുക്ക്'; ചിലവ് കുറച്ചുതന്നെ...

By Web Team  |  First Published Sep 25, 2021, 4:05 PM IST

കുറഞ്ഞ ചിലവില്‍, ഏത് ചെറിയ വീടും നമുക്ക് ഭംഗിയാക്കാന്‍ സാധിക്കും. അത്തരത്തില്‍ ഇന്റീരിയറിനെ മനോഹരമാക്കാന്‍ സഹായിക്കുന്ന അഞ്ച് ടിപിസ് ആണ് ഇനി പങ്കുവയ്ക്കുന്നത്


വീട് മോടി പിടിപ്പിക്കാന്‍ ഇടയ്ക്കിടെ ലക്ഷങ്ങള്‍ പൊടിക്കുന്നവരുണ്ട്. എന്നാല്‍ വീടിനെ ഭംഗിയാക്കാന്‍ പണത്തെക്കാളധികം വേണ്ടത് സൗന്ദര്യബോധം തന്നെയാണെന്നതില്‍ ഒരു സംശയവും വേണ്ട. കുറഞ്ഞ ചിലവില്‍, ഏത് ചെറിയ വീടും നമുക്ക് ഭംഗിയാക്കാന്‍ സാധിക്കും. അത്തരത്തില്‍ ഇന്റീരിയറിനെ മനോഹരമാക്കാന്‍ സഹായിക്കുന്ന അഞ്ച് ടിപിസ് ആണ് ഇനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

Latest Videos

undefined

വീടിനെ അലങ്കരിക്കാന്‍ അധികം വസ്തുക്കള്‍ ഉപയോഗിക്കരുത്. 'സിമ്പിള്‍' ആയി ഇന്റീരിയര്‍ ചെയ്യുന്നതാണ് ട്രെന്‍ഡ്. തെരഞ്ഞെടുത്ത ഒന്നോ രണ്ടോ ഇടങ്ങളില്‍ മാത്രം വാള്‍ പെയിന്റിംഗ്, അല്ലെങ്കില്‍ വാള്‍ ആര്‍ട്ട്, ചെറിയ ഷെല്‍വ്‌സ്, മിതമായ രീതിയില്‍ ലാമ്പുകള്‍, ഇത്രയും മതി ഒരു കോമ്മണ്‍ ഏരിയയെ ഭംഗിയാക്കാന്‍. അധികം അലങ്കാരവസ്തുക്കള്‍ ഉപയോഗിക്കുകയേ അരുത്, അത് സ്‌പെയ്‌സ് ഇല്ലാത്തതായി തോന്നിക്കാനും ഇടയാക്കും. 

രണ്ട്...

ഇരിക്കാനുപയോഗിക്കുന്ന സോഫ, സെറ്റികള്‍, കസേരകള്‍, ബെഞ്ചുകള്‍ എന്നിവയെല്ലാം നല്ല രീതിയില്‍ ഭംഗിയാക്കാം. 

കഴിവതും പല ആകൃതിയിലും നിറത്തിലുമുള്ള പില്ലോകളോ കുഷിനുകളോ ഉപയോഗിക്കാം. ഇവ വീടിന്റെ ഇന്റീരിയറിനെ പെട്ടെന്ന് മാറ്റിമറിക്കാന്‍ സഹായിക്കും. 

 

 

ഇവയുടെ നിറം തെരഞ്ഞെടുക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക. അധികം ഫര്‍ണിച്ചറുകള്‍ ഇടാതെ ഉള്ളതിനെ 'സിമ്പിള്‍ ആന്റ് എലഗന്റ്' ആക്കാം. 

മൂന്ന്...

ലൈറ്റിംഗ് ഇന്റീരിയറിന്റെ പ്രധാനപ്പെട്ടൊരു ഭാഗമാണ്. ഇത് അമിതമാകാതെയും എന്നാല്‍ അല്‍പം 'ക്ലാസ്' ആയും വയ്ക്കാന്‍ ശ്രദ്ധിക്കുക. ഇന്റീരിയര്‍ വാളിനും, ലിവിംഗ് ഏരിയയിലെ ഫര്‍ണിച്ചറുകള്‍ക്കുമെല്ലാം ഇണങ്ങുന്ന രീതിയിലുള്ള ലാമ്പുകള്‍ ഉപയോഗിക്കുക. 

ചെറിയ സ്‌പെയ്‌സ് ആണെങ്കില്‍ വലിയ ലാമ്പുകള്‍ ഒഴിവാക്കാം. അതുപോലെ ലാമ്പുകള്‍ വയ്ക്കുന്ന ഇടവും സൂക്ഷിച്ച് തെരഞ്ഞെടുക്കുക. ഒരു കോമ്മണ്‍ ഏരിയയില്‍ രണ്ടോ മൂന്നോ ഭംഗിയുള്ള ലാമ്പുകള്‍ വരുമ്പോള്‍ തന്നെ അതിന്റെ 'ലുക്ക്' ആകെ മാറ്റാന്‍ നമുക്ക് സാധിക്കും. 

നാല്...

തറയിലിടാന്‍ കാര്‍പെറ്റുകള്‍ ഉപയോഗിച്ചുനോക്കുക. ടീ ടേബിള്‍, ഡൈനിംഗ് ടേബിള്‍ ബെഡ്‌റൂം കട്ടില്‍ എന്നിവയോടെല്ലാം ചേര്‍ത്ത് കാര്‍പെറ്റുകള്‍ വിരിക്കാം. 

ഇത് വീടിന്റെ ഇന്റീരിയറിലെ ഒന്നുകൂടി എടുത്തുകാണിക്കുന്നതിനും സമ്പന്നമാക്കുന്നതിനും സഹായിക്കുന്നു. ഇവയുടെ നിറവും സ്വഭാവവും ഇന്റീരിയറിനോട് ഇണങ്ങിനില്‍ക്കുന്നതാകണം. 

 

 

അതുപോലെ ടേബിളുകള്‍ക്ക് മുകളില്‍ റണ്ണറുകള്‍ ഇടാം. ഇതും പെട്ടെന്ന് തന്നെ മുറിയുടെ 'ലുക്ക്' മാറ്റും.

അഞ്ച്...

ചുവരുകളില്‍ ചിലയിടങ്ങളില്‍ 'മെറ്റാലിക് ടച്ച്' നല്‍കാം. ഇത് ഇന്റീരിയറിനെ 'ക്ലാസ്' ആക്കാന്‍ സഹായിക്കും. എന്നാല്‍ തീര്‍ത്തും മിതമായ രീതിയിലേ ഇത് ചെയ്യാവൂ. അല്ലാത്ത പക്ഷം വീടിനകം ഇരുട്ട് തോന്നിക്കാനും, അഭംഗിയാകാനുമെല്ലാം സാധ്യതയുണ്ട്. 

ലിവിംഗ് ഏരിയ ആണെങ്കില്‍ ഒരു വശത്തെ വാള്‍ മാത്രം ഈ രീതിയിലേക്കാക്കാം. അല്ലെങ്കില്‍ ഇന്റീരിയര്‍ പ്ലാന്റുകള്‍ വയ്ക്കുന്ന അത്രയും ഭാഗം മാത്രം ഇടവിട്ട് ഇത് ഡിസൈന്‍ ചെയ്യാം. എന്തായാലും മെറ്റാലിക് ടച്ച് വരുന്നത് വീടിന് 'റോയല്‍' ലുക്ക് നല്‍കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Also Read:- വീട് വൃത്തിയാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍...

click me!