ഉള്ള് കുറഞ്ഞ തലമുടി ആണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. തലമുടിക്ക് കൂടുതല്‍ സംരക്ഷണം നല്‍കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം.
നല്ല കട്ടിയുള്ള കരുത്തുറ്റ തലമുടിയാണ് (Healthy Hair) ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ഉള്ള് കുറഞ്ഞ തലമുടി (hair thinning) ആണ് പലരും നേരിടുന്ന പ്രധാന പ്രശ്നം. തലമുടിക്ക് കൂടുതല്‍ സംരക്ഷണം നല്‍കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം.
ഉള്ള് കുറഞ്ഞ തലമുടിയുള്ളവര്‍ക്ക് പരീക്ഷിക്കാവുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
undefined
ഒന്ന്...
തലമുടിയുടെ നീളം കുറയ്ക്കുന്നത് ഉള്ള് തോന്നിക്കാന്‍ സഹായിക്കും. മൂന്നുമാസം കൂടുമ്പോൾ തലമുടി വെട്ടുന്നത് മുടി വളരാനും സഹായിക്കും.
രണ്ട്...
തലയോടിനോട് ചേര്‍ന്ന് ഹെയര്‍പിനുകള്‍ ഉപയോഗിച്ച് മുടി അല്‍പ്പം ഉയര്‍ത്തി കെട്ടുന്നതും മുടിക്ക് കൂടുതല്‍ ഉള്ള് തോന്നിക്കാൻ സഹായിക്കും.
മൂന്ന്...
തലമുടി ലെയറുകളായി മുറിക്കുന്നതും ഉള്ള് തോന്നിക്കാന്‍ സഹായിക്കും. മുടിക്ക് ഉള്ള് തോന്നിക്കാനുള്ള മറ്റൊരു വഴിയാണ് കളറിങ്.
നാല്...
ദിവസവും ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ ആഴ്ചയില്‍ രണ്ട് തവണയൊക്കെ ഷാംപൂ ചെയ്താല്‍ മതിയാകും.
അഞ്ച്...
തല മസാജ് ചെയ്യുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ചൂടെണ്ണ കൊണ്ടുള്ള മസാജ് ആണ് ഏറ്റവും നല്ലത്. വെളിച്ചെണ്ണയോ ഒലീവ് എണ്ണയോ ചൂടാക്കി തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് മസാജ് ചെയ്യാം. ഇത് ഉള്ളുള്ള തലമുടി നല്‍കും.
Also Read: ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധിക്കാം; അടുക്കളയിലുണ്ട് ആറ് വഴികള്‍...