ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.
കൃത്യമായ വ്യായാമവും ഡയറ്റുമെല്ലാം പിന്തുടര്‍ന്നിട്ടും വണ്ണം കുറയുന്നില്ലേ? വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം.
undefined
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരുത്തുന്ന ചില തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
വണ്ണം കുറയ്ക്കാനായി ചിലര്‍ ഒരു നേരത്തെ ഭക്ഷണം തന്നെ ഒഴിവാക്കാറുണ്ട്. എന്നാല്‍ പട്ടിണി കിടന്നാല്‍ വണ്ണം കുറയുമെന്ന് കരുതരുത്. ഇത്തരത്തില്‍ ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ തന്നെ ബാധിക്കും. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വിശപ്പ് കൂടുകയും ഊർജ്ജം കുറയുകയുമാണ് ചെയ്യുന്നത്. ഇത് വ്യായാമം ചെയ്യുന്നതില്‍ നിന്ന് വരെ നിങ്ങളെ പിന്തിരിപ്പിക്കും. അതിനാല്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കുക.
രണ്ട്...
പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഉറപ്പായും പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഇവ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവു കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
മൂന്ന്...
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം.ഒരു ദിവസം നിങ്ങള്‍ക്ക് വേണ്ട കലോറി എത്രയാണെന്നും ഏതൊക്കെ ഭക്ഷണങ്ങളില്‍ നിന്നും അവ ലഭിക്കുമെന്നും അറിഞ്ഞ് വേണം ഭക്ഷണം കഴിക്കാന്‍.
നാല്...
പഞ്ചസാരയുടെ ഉപയോഗം ശരീരത്തിന് ഹാനികരമാണെന്ന് മാത്രമല്ല, അടിവയറ്റിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. അതിനാല്‍ ഡയറ്റില്‍ നിന്നും പഞ്ചസാര ഒഴിവാക്കാം. പഞ്ചസാരയ്ക്ക് പകരം ശര്‍ക്കരയോ തേനോ ഉപയോഗിക്കാം.
അഞ്ച്...
ഉറക്കക്കുറവും ശരീരഭാരം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ രാത്രി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കണം.
Also Read: ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ജ്യൂസുകൾ...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona