മുഖക്കുരു മാറാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ നാടൻ വഴികള്‍...

By Web Team  |  First Published Jun 13, 2021, 10:14 PM IST

ചര്‍മ്മത്തിലുണ്ടാകുന്ന മുഖക്കുരു ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ പോലും ബാധിക്കാറുണ്ട്. അത്തരക്കാര്‍ക്ക് മുഖക്കുരു അകറ്റാൻ വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചില പരീക്ഷണങ്ങള്‍ നടത്താം. 


ഒരിക്കലെങ്കിലും മുഖക്കുരു വരാത്തവര്‍ കുറവായിരിക്കും.  ഇത്തരത്തില്‍ ചര്‍മ്മത്തിലുണ്ടാകുന്ന മുഖക്കുരു ചിലരുടെയെങ്കിലും ആത്മവിശ്വാസത്തെ പോലും ബാധിക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും മുഖക്കുരു വരാം. അതുപോലെ തന്നെ മുഖക്കുരുവിന് പ്രതിവിധികളും പലതുണ്ട്. 

അത്തരത്തില്‍ മുഖക്കുരു അകറ്റാൻ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികൾ എന്തൊക്കെയാണെന്ന് നോക്കാം...

Latest Videos

undefined

ഒന്ന്...

മുഖക്കുരു തടയാന്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. ഒപ്പം ചെറുചൂടുവെള്ളത്തിൽ ഇടക്കിടയ്ക്ക് മുഖം കഴുകുകയും ചെയ്യുക.

രണ്ട്...

ഒരു ഐസ് കട്ടയെടുത്ത് മുഖത്ത് മുഖക്കുരുവുള്ള ഭാഗത്ത് വയ്ക്കുക. മുഖക്കുരുവിന്റെ വലുപ്പവും ചുവപ്പ് നിറവും കുറയാന്‍ ഇത് സഹായിക്കും. 

മൂന്ന്...

തേൻ പഞ്ഞിയിൽ മുക്കി മുഖക്കുരുവുള്ള ഭാഗത്തു പുരട്ടുക. 15 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക. ഇത് പതിവായി ചെയ്യുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. 

നാല്...

തക്കാളി നീരും തേനും സമം ചേർത്തു മുഖത്തു പുരട്ടുന്നതും മുഖക്കുരു മാറാന്‍ നല്ലതാണ്. 

അഞ്ച്...

നന്നായി പഴുത്ത പപ്പായ തേനും ചേര്‍ത്ത് മുഖത്ത് പുരട്ടാം. 30 മിനിറ്റിനുശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇതും ആഴ്ചയില്‍ രണ്ട് തവണ വരെ ചെയ്യാം. 

ആറ്...

ദിവസവും തുളസിയില നീര് മുഖത്ത് പുരട്ടുന്നതും മുഖക്കുരു മാറാന്‍ നല്ലതാണ്.

ഏഴ്...

ഒരു വെളുത്തുള്ളി അല്ലി രണ്ടായി മുറിച്ച ശേഷം അതുപയോഗിച്ച് മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. അഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകാം. 

Also Read: ചര്‍മ്മം തിളങ്ങാന്‍ ഒരല്പം തേൻ ഇങ്ങനെ ഉപയോഗിക്കാം...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!