ഈ ട്രെയിന്‍ സെല്‍ഫിക്ക് രസകരമായ ഒരു പ്രത്യേകതയുണ്ട്...

By Web Team  |  First Published Jun 16, 2022, 8:42 PM IST

ഈ സെല്‍ഫിക്ക് വലിയൊരു പ്രത്യേകതയുണ്ട്. ഫോട്ടോ ശ്രദ്ധിച്ചാല്‍ മനസിലാകും രണ്ട് പേരും റെയില്‍വേ ജോലിയുടെ യൂണിഫോമിലാണ്. ഒരാള്‍ ടിടിഇയും അടുത്തയാള്‍ ഗാര്‍ഡും. തീര്‍ച്ചയായും ഇതല്ല ഫോട്ടോയുടെ പ്രത്യേകത.


യാത്രാവേളകളില്‍ നാം സെല്‍ഫിയും ഫോട്ടോകളുമെല്ലാം പകര്‍ത്താറുണ്ട്, അല്ലേ? അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ ഈ ഫോട്ടോ ഒന്ന് നോക്കൂ. രണ്ട് ട്രെയിനുകളിലായി യാത്ര ചെയ്യുന്ന രണ്ട് പേരാണ് ഈ സെല്‍ഫിയിലുള്ളത് ( Train Selfie ). എന്താണ് ഈ സെല്‍ഫിക്ക് ഇത്ര പ്രത്യേകതയെന്നാണോ സംശയം? 

എങ്കില്‍ നിങ്ങളറിയണം, ഈ സെല്‍ഫിക്ക് ( Train Selfie ) വലിയൊരു പ്രത്യേകതയുണ്ട്. ഫോട്ടോ ശ്രദ്ധിച്ചാല്‍ മനസിലാകും രണ്ട് പേരും റെയില്‍വേ ജോലിയുടെ  യൂണിഫോമിലാണ് ( Railway Uniform). ഒരാള്‍ ടിടിഇയും അടുത്തയാള്‍ ഗാര്‍ഡും.

Latest Videos

undefined

തീര്‍ച്ചയായും ഇതല്ല ഫോട്ടോയുടെ പ്രത്യേകത. ഇവര്‍ രണ്ടുപേരും  അച്ഛനും മകനുമാണെന്നതാണ് ഫോട്ടോയുടെ വ്യത്യസ്തത. ട്വിറ്ററിലാണ് ഈ ഫോട്ടോ വൈറലായിരിക്കുന്നത്. ഒരേസമയം രണ്ട് ട്രെയിനുകളില്‍ ഡ്യൂട്ടിയിലിരിക്കെ വഴിയില്‍ വച്ച് കണ്ടുമുട്ടിയതാണ് ഇരുവരും. 

ഒരുപക്ഷേ ആകസ്മികമായിരിക്കാം ഈ കണ്ടുമുട്ടല്‍. ട്രെയിനുകള്‍ ഏതോ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത് എന്നാണ് സൂചന. കാരണം പ്ലാറ്റ്ഫോമിന്‍റെ ഭാഗങ്ങള്‍ ചിത്രത്തില്‍ വ്യക്തമായി കാണാം. ചിലര്‍ ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ ഇത്തരത്തില്‍ ജീവനക്കാര്‍ തന്നെ സെല്‍ഫിയെടുക്കുന്നത് ശരിയല്ലെന്ന വാദം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുമ്പോഴല്ല ചിത്രം പകര്‍ത്തിയിരിക്കുന്നത് എന്നത് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. 

എന്തായാലും അച്ഛനും മകനും ഇത്തരത്തില്‍ ഒരേ മേഖലയില്‍ ജോലി ചെയ്യാനും, ജോലിക്കിടെ ഇങ്ങനെ കണ്ടുമുട്ടാനുമെല്ലാം സാധിക്കുകയെന്നത് തീര്‍ച്ചയായും സന്തോഷം തന്നെ. ഒരേ ഫ്രെയിമില്‍ യൂണിഫോമോടെ ( Railway Uniform) ഇരുവരെയും കാണുന്ന മറ്റുള്ളവര്‍ക്ക് ഇതൊരു കൗതുകവും. ഇരുവരുടെയും പേരുകളോ മറ്റ് വിശദാംശങ്ങളോ ഒന്നും വ്യക്തമായിട്ടില്ല. 

Also Read:- അമ്മയും മകനും ഒരേ ഫ്‌ളൈറ്റില്‍ പൈലറ്റുമാരായാല്‍ ഇങ്ങനെ ഇരിക്കും...

click me!