കിടപ്പിലായൊരു രോഗിയെ സന്തോഷിപ്പിക്കാൻ കുടുംബാംഗങ്ങള്‍ ചെയ്യുന്ന രസകരമായ സംഗതിയാണ് വീഡിയോയുടെ ഉള്ളടക്കം. ഐപിഎസ് ഉദ്യോഗസ്ഥൻ എച്ച്ജിഎസ് ദലിവാള്‍ ആണ് ഹൃദ്യമായ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
അസുഖം മൂലം ദുരിതത്തിലാകുന്നവര്‍ക്ക് ഒരുപക്ഷേ സന്തോഷത്തിനോ ആശ്വാസത്തിനോ ആകെ ആശ്രയിക്കാനാകുന്നത് കൂടെയുള്ളവരെയാണ്. മരുന്നോ ചികിത്സയോ നല്‍കാത്ത ഫലവും സമാധാനവും പലപ്പോഴും കൂടെയുള്ളവര്‍ക്ക് നല്‍കാനാകും. പ്രത്യേകിച്ച് ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചോ മറ്റോ തുടരുന്നവര്‍ക്ക്.
അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. കിടപ്പിലായൊരു രോഗിയെ സന്തോഷിപ്പിക്കാൻ കുടുംബാംഗങ്ങള്‍ ചെയ്യുന്ന രസകരമായ സംഗതിയാണ് വീഡിയോയുടെ ഉള്ളടക്കം. ഐപിഎസ് ഉദ്യോഗസ്ഥൻ എച്ച്ജിഎസ് ദലിവാള്‍ ആണ് ഹൃദ്യമായ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
undefined
ഒരു പഞ്ചാബി കുടുംബത്തെയാണ് വീഡിയോയില്‍ കാണുന്നത്. ഇവരുടെ മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇതില്‍ മുതിര്‍ന്ന അംഗമാണ് കിടപ്പിലായിരിക്കുന്നത്. മൂക്കില്‍ ട്യൂബെല്ലാമിട്ട് തീരെ അവശമായ നിലയിലാണ് ഇദ്ദേഹം കിടക്കുന്നത്. കാഴ്ചയ്ക്ക് ഇതൊരു ആശുപത്രി മുറിയാണോ എന്ന് സംശയം തോന്നാമെങ്കിലും ഇക്കാര്യമൊന്നും വ്യക്തമല്ല. ഇദ്ദേഹത്തെ സന്തോഷിപ്പിക്കുന്നതിനായി പ്രശസ്തമായൊരു പഞ്ചാബി പാട്ടിന് ചുവടുവയ്ക്കുകയാണ് മറ്റ് കുടുംബാംഗങ്ങള്‍.
ചെറുപ്പക്കാര്‍ തൊട്ട് പ്രായമായൊരു മുത്തശ്ശി വരെ ഒരുപോലെ നൃത്തം ചെയ്യുകയാണ് . ഏവരും ചിരിയോടെയും ഉന്മേഷത്തോടെയുമാണ് നൃത്തം ചെയ്യുന്നത്. കാണുന്നവരിലേക്കെല്ലാം ഊര്‍ജ്ജം പകരുന്നതാണ് ഈ രംഗം. തീര്‍ച്ചയായും കിടപ്പിലായ രോഗിയെയും ഇത് 'പോസിറ്റീവ്' ആയിത്തന്നെ സ്വാധീനിക്കുമെന്നത് ഉറപ്പാണ്.
പതിനായിരക്കണക്കിന് പേരാണ് ഒരേ ഒരു ദിവസം കൊണ്ട് ഈ വീഡിയോ കണ്ടുതീര്‍ത്തിരിക്കുന്നത്. നിരവധി പേര്‍ വീഡിയോ തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
Punjabi’s undying spirit! pic.twitter.com/NwWWs9DGJa
— HGS Dhaliwal (@hgsdhaliwalips)
നേരത്തെ അലബാമയില്‍ നിന്ന് ഗുരുതമായ രോഗം ബാധിച്ച പിതാവിനൊപ്പം നൃത്തം വയ്ക്കുന്ന യുവതിയുടെ വീഡിയോയും ഇതുപോലെ വൈറലായിരുന്നു. രോഗികളോട് എത്തരത്തിലാണ് ഇടപെടേണ്ടതെന്നും, അവരെ എങ്ങനെയാണ് സ്വാധീനിക്കേണ്ടതെന്നുമെല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ദൃശ്യങ്ങളൊക്കെയും.