കഴുത്തിലെ കറുത്ത പാടുകള്‍ അകറ്റാം; വീട്ടില്‍ പരീക്ഷിക്കാം ഈ പാക്കുകള്‍...

By Web Team  |  First Published Apr 11, 2023, 8:47 PM IST

ചിലര്‍ക്ക് എങ്കിലും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഒരു പ്രശ്നമായി തോന്നാം. പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്‍റെ നിറം മങ്ങിപ്പോകാം. ഇത്തരം പ്രശ്​നങ്ങൾക്ക്​ വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്​. 


കഴുത്തി​ന്‍റെ നിറവ്യത്യാസം​ ചിലരെ എങ്കിലും അലട്ടുന്ന ഒരു പ്രശ്നമാകാം. ചിലര്‍ക്ക് എങ്കിലും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം ഒരു പ്രശ്നമായി തോന്നാം. പല കാരണങ്ങള്‍ കൊണ്ടും കഴുത്തിന്‍റെ നിറം മങ്ങിപ്പോകാം. ഇത്തരം പ്രശ്​നങ്ങൾക്ക്​ വീട്ടിൽ തന്നെ പ്രതിവിധിയുണ്ട്​. 

അടുക്കളയിൽനിന്നുതന്നെ പരീക്ഷിക്കാവുന്ന ചില പാക്കുകളെ പരിചയപ്പെടാം...

Latest Videos

undefined

ഒന്ന്...

രണ്ട് ടീസ്പൂൺ തക്കാളി പേസ്റ്റും രണ്ട് ടീസ്പൂൺ വെള്ളരിക്ക ജ്യൂസും ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ശേഷം ഈ മിശ്രിതം കഴുത്തില്‍ ഇടുക. 15 മിനിറ്റിന് ശേഷം മുഖം കഴുകി കളയാം. 

രണ്ട്...

രണ്ട്​ ടേബിൾ സ്​പൂൺ കടലമാവും ഒരു നുള്ള്​ മഞ്ഞൾ പൊടിയും അര ടീസ്​പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ്​ വാട്ടറും ചേർത്തുള്ള മിശ്രിതം തയാറാക്കുക. ഇനി ഈ മിശ്രിതം 15 മിനിറ്റ്​ കഴുത്തിൽ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി കളയുക. ഇത്​ ആഴ്​ചയിൽ രണ്ട്​ തവണ വരെ ഉപയോഗിക്കാം. 

മൂന്ന്...

രണ്ട്​ ടേബിൾ സ്​പൂൺ തൈര്​ ഒരു ടീസ്​പൂൺ ചെറുനാരങ്ങാ നീരിൽ ചേർക്കുക. ഇനി ഈ മിശ്രിതം​ 20 മിനിറ്റ്​ കഴുത്തിൽ പുരട്ടിയ ശേഷം വെള്ളം ഉപയോഗിച്ച്​ കഴുകി കളയുക. 

നാല്...

ഉരുളക്കിഴങ്ങ്​ എടുത്ത്​ തൊലി കളഞ്ഞ ശേഷം​ ജ്യൂസ്​ തയാറാക്കുക. ശേഷം ഈ  ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ്​ കഴുത്തിൽ തേച്ചുപിടിപ്പിക്കാം. ഉണങ്ങു​മ്പോള്‍ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. 

അഞ്ച്...

കറ്റാർവാഴ ജെല്ലും ഒരു സ്പൂൺ തൈരും ചേർത്ത്  കഴുത്തിന് ചുറ്റും പുരട്ടുന്നതും നല്ലതാണ്. ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെ ഇത് പരീക്ഷിക്കാം. 

ആറ്...

ഒരു ടീസ്പൂൺ തക്കാളി പേസ്റ്റും മൂന്നോ നാലോ ടീസ്പൂണ്ഡ നാരങ്ങ നീരും ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖം കഴുത്തിലുമായി ഇടുക.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also Read: കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങള്‍...
 

click me!