എണ്ണമയമുളള ചര്‍മ്മത്തിന് വീട്ടില്‍ പരീക്ഷിക്കാം ഈ അഞ്ച് ഫേസ് പാക്കുകള്‍...

By Web Team  |  First Published Sep 17, 2021, 9:58 PM IST

എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച്  കഴുകുക എന്നതാണ്. അതുപോലെ തന്നെ, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക.  


ചര്‍മ്മത്തിന്‍റെ സ്വഭാവം എല്ലാവര്‍ക്കും ഒരുപോലെയാകില്ല. ചിലര്‍ക്ക് വരണ്ട ചര്‍മ്മം ആണെങ്കില്‍, മറ്റുചിലര്‍ക്ക് എണ്ണമയമുളള ചര്‍മ്മം ആയിരിക്കും.  ഓരോ ചര്‍മ്മത്തിനും അനുയാജ്യമായ ഫേസ് പാക്കുകള്‍ പ്രകൃതിമാര്‍ഗത്തില്‍ വീട്ടില്‍ തയ്യാറാക്കി ഉപയോഗിക്കുന്നതാണ് ഉത്തമം. 

എണ്ണമയമുളള ചര്‍മ്മമുളളവര്‍ ആദ്യം ചെയ്യേണ്ടത് ഇടയ്ക്കിടയ്ക്ക് മുഖം വെള്ളം ഉപയോഗിച്ച്  കഴുകുക എന്നതാണ്. അതുപോലെ തന്നെ, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക. എണ്ണമയമുളള ചര്‍മ്മത്തിന് വീട്ടില്‍ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

Latest Videos

undefined

ഒന്ന്...

ആര്യവേപ്പില ആറെണ്ണം നന്നായി  അരച്ചെടുക്കുക. ഇതില്‍ ചെറുനാരങ്ങ ചേര്‍ക്കുക. ശേഷം ഈ  മിശ്രിതം മുഖത്ത് പുരട്ടാം. ഇത് മികച്ച അണുനാശിനിയാണ്. മുഖത്തെ പാടുകള്‍ നീക്കം ചെയ്യുന്നതിനും എണ്ണമയം വലിച്ചെടുക്കുന്നതിനും ഈ പാക്ക് സഹായിക്കും. 

രണ്ട്...

ഒരു ടീസ്പൂൺ മുൾട്ടാണി മിട്ടി, രണ്ട് ടീസ്പൂൺ കട്ടത്തൈര് എന്നിവ യോജിപ്പിക്കുക. കുഴമ്പ് പരുവത്തിൽ മിശ്രിതം ആകുന്നത് വരെ മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്...

കറ്റാര്‍വാഴ ചര്‍മ്മത്തിന് ഏറെ നല്ലതാണെന്ന് അറിയാമല്ലോ.  കറ്റാർവാഴയുടെ പൾപ്പ് ഒരു മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേയ്ക്ക് മഞ്ഞൾ ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

നാല്...

ഒരു ടീസ്പൂണ്‍ കടലമാവ്, പകുതി തക്കാളിയുടെ നീര്, ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം കഴുത്തിലും മുഖത്തും പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകാം.

അഞ്ച്...

ഒരു നുള്ള് മഞ്ഞള്‍, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ യോജിപ്പിച്ച് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി  20 മിനിറ്റിന് ശേഷം കഴുകിക്കളയാം. 

Also Read: 'സ്‌കിന്‍' മനോഹരമാക്കാനും പാടുകളെ ഇല്ലാതാക്കാനും ചെയ്യാം...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!