Elephant Rescue : ആനയെ രക്ഷപ്പെടുത്താൻ ജെസിബി; വീഡിയോ

By Web Team  |  First Published Jun 27, 2022, 1:24 PM IST

സമയം, കാലാവസ്ഥ, ആനയുടെ പ്രകൃതം എന്നിവയെല്ലാം ഈ രക്ഷാപ്രവര്‍ത്തനത്തെ അനുകൂലമായോ പ്രതികൂലമായോ സ്വാധീനിക്കാറുണ്ട്. എന്തായാലും അത്തരത്തില്‍ ശ്രമകരമായി കുഴിയില്‍ വീണൊരു ആനയെ രക്ഷപ്പെടുത്തുന്ന വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 


കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ആനകള്‍ കുഴിയില്‍ വീഴുന്നത് സാധാരണമാണ്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമെല്ലാം ഒത്തുചേര്‍ന്നാണ് ഇവയെ ( Elephant Rescued ) രക്ഷപ്പെടുത്താറ്. എത്ര പരിശീലനമുള്ളവരാണ് രക്ഷാപ്രവര്‍ത്തകരെങ്കിലും ഓരോ തവണയും ഇത് ശ്രമകരമായ ജോലി തന്നെയായിരിക്കും. 

സമയം, കാലാവസ്ഥ, ആനയുടെ പ്രകൃതം എന്നിവയെല്ലാം ഈ രക്ഷാപ്രവര്‍ത്തനത്തെ അനുകൂലമായോ പ്രതികൂലമായോ സ്വാധീനിക്കാറുണ്ട്. എന്തായാലും അത്തരത്തില്‍ ശ്രമകരമായി കുഴിയില്‍ വീണൊരു ആനയെ രക്ഷപ്പെടുത്തുന്ന വീഡിയോ ( Elephant Video ) ആണിനി പങ്കുവയ്ക്കുന്നത്. 

Latest Videos

undefined

ജെസിബി ഉപയോഗിച്ചാണ് ഇതില്‍ ആനയെ രക്ഷപ്പെടുത്തുന്നത് ( Elephant Rescued ). ജാര്‍ഖണ്ഡിലെ രാംഗഡില്‍ ഹുളു എന്ന പ്രദേശത്താണ് സംഭവം നടന്നത്. കുഴിയില്‍ വീണ ആനയെ പുറത്തെത്തിക്കാൻ സാധാരണഗതിയില്‍ കുഴി വലുതാക്കി ചരിച്ച് വെട്ടുകയാണ് ചെയ്യാറ്. ഇതുവഴിയാണ് ആന പുറത്തേക്ക് കയറിപ്പോരുക. 

എന്നാല്‍ ചിലപ്പോഴെങ്കിലും ഇതുവഴി കയറിവരാൻ ആനയ്ക്ക് പിറകില്‍ താങ്ങ് വേണ്ടിവരാറുണ്ട്. വടമുപയോഗിച്ചോ മറ്റോ ആനയെ കരയ്ക്കെത്തിക്കുന്നതാണ് പരമ്പരാഗത രീതി. ഇവിടെയിതാ ജെസിബി ഉപയോഗിച്ച് താങ്ങ് നല്‍കി ആനയെ കുഴിക്ക് പുറത്തെത്തിക്കുന്നതാണ് കാണാനാകുന്നത്. 

കുഴിക്ക് പുറത്തെത്തിയ ആന അല്‍പമൊന്ന് നിന്ന ശേഷം കാട്ടിലേക്ക് തിരിക്കുന്നതും ഈ രംഗങ്ങളെല്ലാം നാട്ടുകാര്‍ മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. എഎന്‍ഐ വാര്‍ത്താ ഏജന്‍സിയാണ് വീഡിയോ ( Elephant Video ) പങ്കുവച്ചിരിക്കുന്നത്. പതിനായിരങ്ങളാണ് ഒരു ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടിരിക്കുന്നത്. കൗതുകം നിറയ്ക്കുന്ന ആ കാഴ്ചയിലേക്ക്...

 

Local administration with the help of an excavator machine yesterday rescued an elephant after it fell into a ditch in Hulu village of Ramgarh district in Jharkhand pic.twitter.com/4uzdY31KaR

— ANI (@ANI)

 

Also Read:- പാതിരാത്രി വെളിച്ചം പോലുമില്ലാതെ ആനക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമം; വീഡിയോ

click me!