വെളുപ്പിനെ പാടത്തുള്ള തുറന്ന കിണറിലേയ്ക്ക് എട്ട് വയസ്സുള്ള ആന അബദ്ധത്തിൽ വീഴുകയായിരുന്നു. സംഭവം അറിഞ്ഞ പ്രദേശവാസികൾ ഉടൻ തന്നെ വനപാലകരെ വിവരം അറിയിച്ചു.
50 അടി താഴ്ചയുള്ള കിണറ്റിൽ വീണ ഒരു ആനയെ പുറത്തെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. വ്യാഴാഴ്ച തമിഴ്നാട്ടിലെ ധർമ്മപുരിയിലാണ് സംഭവം നടന്നത്.
വെളുപ്പിനെ പാടത്തുള്ള തുറന്ന കിണറിലേയ്ക്ക് എട്ട് വയസ്സുള്ള ആന അബദ്ധത്തിൽ വീഴുകയായിരുന്നു. സംഭവം അറിഞ്ഞ പ്രദേശവാസികൾ ഉടൻ തന്നെ വനപാലകരെ വിവരം അറിയിച്ചു. തുടര്‍ന്ന് വനപാലകരുടെ നേതൃത്വത്തിൽ 14 മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആനയെ പുറത്തെടുത്തത്.
undefined
കയറുപയോഗിച്ച് ആനയെ ക്രെയ്‌നിൽ കെട്ടിയാണ് പുറത്തേക്കു വലിച്ചു കയറ്റിയത്. പുറത്തെത്തിക്കാനുള്ള ശ്രമത്തിൽ ആനയെ രണ്ട് തവണ മയക്കേണ്ടി വന്നു. ആനയ്ക്കുള്ള ഭക്ഷണവും ഇടയ്ക്ക് നൽകിയിരുന്നു.
This is how yesterday female elephant from Dharmapuri, TN was rescued. Which fell in open well. After hours of operation, which included supplying food also, the elephant is rescued by forest team. It was a 50 feet deep well. And credits to the elephant also for her will. pic.twitter.com/aBAabHcM1I
— Parveen Kaswan, IFS (@ParveenKaswan)
സംഭവത്തിന്‍റെ വീഡിയോ എഎന്‍ഐ ട്വിറ്ററിലൂടെ പങ്കുവച്ചതോടെ വനപാലകരെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.
Also Read: വാട്ടർ ടാങ്കർ തടഞ്ഞുനിർത്തി വെള്ളം കുടിക്കുന്ന ആന; വീഡിയോ വൈറല്‍...