ട്രക്കിനുള്ളിൽ ഉണ്ടായിരുന്നവരാണ് ദൃശ്യം പകർത്തിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.
'ആന കരിമ്പിന്‍ കാട്ടില്‍ കയറിയതു പോലെ' എന്നത് നമ്മുടെ നാട്ടില്‍ പറയുന്നൊരു പഴഞ്ചൊല്ലുകളില്‍ ഒന്നാണ്. കരിമ്പിന്‍ കാട് കാണാത്തതു കൊണ്ടാകാം ഇവിടെ കരിമ്പ് കയറ്റി വന്ന ഒരു ട്രക്കാണ് ആനക്കൂട്ടം തടഞ്ഞത്. കാരണം ആനകള്‍ക്ക് വളരെ അധികം ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് കരിമ്പ്.
കരിമ്പ് നിറച്ച ട്രക്കിനരികിലേയ്ക്ക് കാട്ടാനക്കൂട്ടമെത്തുകയായിരുന്നു. അമ്മയും രണ്ട് കുഞ്ഞുങ്ങളുമാണ് സംഘത്തിലുണ്ടായിരുന്നത്. ആനക്കൂട്ടത്തെ കണ്ട് ചരക്കുവാഹനം നിര്‍ത്തുകയും ചെയ്തു. ട്രക്കിനരികിലെത്തിയ അമ്മയാന തുമ്പിക്കൈ ഉയർത്തി ട്രക്കിന് മുകളിൽ അടുക്കിയിരുന്ന കരിമ്പെടുത്ത് തിന്നുന്നതാണ് വീഡിയോയില്‍ കാണുന്നത്.
The most gentle tax collectors.
And they are taking their dues & not part of your income.
Somewhere in Southern India, elephant herd collecting sugarcane tax..... pic.twitter.com/gWkt97xGZo
undefined
ട്രക്കിനുള്ളിൽ ഉണ്ടായിരുന്നവരാണ് ദൃശ്യം പകർത്തിയത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
Also Read:യുവതികളോടൊപ്പം സ്വിമ്മിങ് പൂളില്‍ നീന്തുന്ന നായ; വൈറലായി വീഡിയോ...