ചര്‍മ്മത്തിന്‍റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍ മുട്ടയുടെ വെള്ള സഹായിക്കും. കൂടാതെ മുഖത്തിനു തിളക്കവും മൃദുത്വവുമെല്ലാം നല്‍കാനുള്ള സ്വാഭാവിക വഴി കൂടിയാണ് മുട്ട. മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ മുട്ട കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
പ്രായം കൂടുമ്പോള്‍ മുഖത്ത് ചുളിവുകള്‍ വരാം. ഇത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ മുട്ട വളരെയധികം സഹായകമാണ്. പോഷകങ്ങളുടെ കലവറയാണ് മുട്ട. പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ചര്‍മ്മത്തിന്‍റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍ മുട്ടയുടെ വെള്ള സഹായിക്കും. കൂടാതെ മുഖത്തിനു തിളക്കവും മൃദുത്വവുമെല്ലാം നല്‍കാനുള്ള സ്വാഭാവിക വഴി കൂടിയാണ് മുട്ട. മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ മുട്ട കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം.
ഒന്ന്...
undefined
മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തതിന് ശേഷം അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും ഓട്‌സും ചേർക്കുക. തുടര്‍ന്ന് ഇത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകാം. ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് ദിവസം വരെയൊക്കെ ഇത് ചെയ്യാം.
രണ്ട്...
ഒരു മുട്ടയുടെ വെള്ളയും പകുതി പഴവും ഒരു ടീസ്പൂൺ നാരങ്ങാ നീരും അര ടീസ്പൂണ്‍ തേനും ചേർത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
മൂന്ന്...
ഒരു മുട്ടയുടെ വെള്ളയിലേയ്ക്ക് ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയും അര ടീസ്പൂണ്‍ തേനും ചേർത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.
നാല്...
ഒരു മുട്ടയുടെ വെള്ള, പഴുത്ത അവോക്കാഡോ പള്‍പ്പ് ഒരു ടീസ്പൂണ്‍, ഒരു ടീസ്പൂൺ തൈര് എന്നിവ നല്ല പേസ്റ്റായി ഉടച്ചെടുക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. 20 മിനിറ്റിന് ശേഷം ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയില്‍ രണ്ട് മുതല്‍ മൂന്ന് ദിവസം വരെയൊക്കെ ഇത് ചെയ്യാം.
ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.
Also read: എപ്പോഴും തലവേദനയാണോ? ഡയറ്റില്‍ നിന്നും ഒഴിവാക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...