മുഖക്കുരുവും അതുമൂലമുള്ള പാടുകളും അകറ്റാന്‍ മികച്ചതാണ് കടലമാവ്. ഒരു ടീസ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ ചന്ദനവും ഒരു നുള്ള് മഞ്ഞളും വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങും വരെ ഇട്ടേക്കുക. ശേഷം കഴുകിക്കളയാം.
53ാം വയസ്സിലും സൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന നടിയാണ് മാധുരി ദീക്ഷിത്. മനോഹരമായ ചിരിയും മുടിയിഴകളും സദാ പോസിറ്റീവായ സംസാരരീതിയുമൊക്കെ മാധുരിയുടെ അഴകുകൂട്ടുന്നു. സൗന്ദര്യ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് തുറന്ന് പറയുകയാണ് മാധുരി.
തേനും നാരങ്ങാനീരും കടലമാവും മിക്‌സ് ചെയ്ത് പുരട്ടുന്നതാണ് തന്റെ തിളങ്ങുന്ന ചര്‍മത്തിന്റെ രഹസ്യമെന്ന് മാധുരി അടുത്തിടെ പറഞ്ഞിരുന്നു. മുഖക്കുരുവും അതുമൂലമുള്ള പാടുകളും അകറ്റാന്‍ മികച്ചതാണ് കടലമാവ്. ഒരു ടീസ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ ചന്ദനവും ഒരു നുള്ള് മഞ്ഞളും വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങും വരെ ഇട്ടേക്കുക. ശേഷം കഴുകിക്കളയാം.
undefined
താൻ ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുറഞ്ഞത് കുടിക്കാറുണ്ടെന്നും മാധുരി പറയുന്നു. വിഷവസ്തുക്കളെ പുറന്തള്ളാൻ വെള്ളം സഹായിക്കുകയും ചർമ്മത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യുന്നു.
എണ്ണ പലഹാരങ്ങൾ പൂർണമായി ഒഴിവാക്കി. കാരണം, എണ്ണ പലഹാരങ്ങൾ കഴിക്കുന്നത് സുഷിരങ്ങൾ അടയുകയും മുഖക്കുരു, ബ്ലാക്ക്ഹെഡ്സ് തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. മധുര പാടേ ഉപേക്ഷിച്ചുവെന്നാണ് മാധുരി പറയുന്നത്.
മുഖക്കുരു വരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് പഞ്ചസാരയാണ്. ഉയർന്ന അളവിലുള്ള ഗ്ലൂക്കോസ് ചർമ്മത്തെ പ്രകോപിപ്പിക്കുകയും മുഖക്കുരു സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായി ധാരാളം ഉൾപ്പെടുത്തുന്നുണ്ടെന്ന് അവർ പറയുന്നു.
ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നത് ചർമ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുകയും ആരോഗ്യകരമായ ജീവിതശൈലി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം വ്യായാമം ചെയ്യുക എന്നതാണെന്നും മാധുരി പറയുന്നു.
വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് ഭക്ഷണങ്ങള്‍...