ഈ സാഹചര്യത്തിൽ ശരീരത്തിന്റെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം, മാനസിക ആരോഗ്യം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണെന്ന് ലൂർദ് മാതാ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. അനുജ ജോസഫ് ഫേസ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
കൊവിഡിന്റെ രണ്ടാം തരംഗത്തിലാണ് രാജ്യം. നിരവധി പേരെയാണ് കൊവിഡ് ബാധിക്കുന്നത്. ഈ കൊവിഡ് കാലത്ത് മാനസിക സമ്മർദ്ദം പലരേയും അലട്ടുന്ന പ്രശ്നമാണ്. പുറത്ത് പോകാനോ ആരുമായി സംസാരിക്കാനോ പറ്റാത്ത അവസ്ഥ.
ഈ സാഹചര്യത്തിൽ ശരീരത്തിന്റെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം, മാനസിക ആരോഗ്യം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണെന്ന് ലൂർദ് മാതാ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. അനുജ ജോസഫ് ഫേസ് ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
undefined
സൗഹൃദം ഒരു ശക്തിയായി മാറ്റേണ്ടുന്ന സമയമാണ്. ടെൻഷൻ അകറ്റാനും പരസ്പരം താങ്ങായി മാറാനും ഈ അവസരം വിനിയോഗിക്കാം. അതിലൂടെ ഒരു പരിധി വരെ സ്ട്രെസ് എന്ന വില്ലനെ നേരിടാനും കഴിഞ്ഞേക്കുമെന്ന് ഡോ. അനുജ ജോസഫ് പറയുന്നു.
കുഞ്ഞുങ്ങളിൽ ആവശ്യമില്ലാതെ ഭയം നിറയ്ക്കാതെ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക. പാർക്കിൽ പോകാനും സ്കൂളിൽ പോകാനും കഴിയാത്ത നമ്മുടെ മക്കളെ ക്ഷമയോടെ കൈകാര്യം ചെയ്യുക എന്നും അവർ കുറിച്ചു.
ഡോ. അനുജ ജോസഫിന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം...
എവിടേലുമൊന്നു ഓടിപ്പോയാ മതിയെന്ന തോന്നലാണ് ഇന്നേറേപ്പേർക്കും,
നിനച്ചിരിക്കാതെ ജീവിതം കീഴ്മേൽ മറിയുന്ന കാഴ്ച, കോവിഡ് വില്ലനായപ്പോൾ തകർന്നടിഞ്ഞത് എത്രയെത്ര കുടുംബങ്ങളുടെ പ്രതീക്ഷകളാണ്!
ചുറ്റിലും മരണ ഭീതി നിറയ്ക്കുന്ന വാർത്തകളാണധികവും, കൊറോണയിൽ ജീവിതം നഷ്‌ടപ്പെടാതിരിക്കാൻ മാസ്കും സാനിറ്റൈസർ ഉൾപ്പെടെ ജീവിതത്തിന്റെ ഭാഗമാക്കുമ്പോഴും മനസ്സിലെ ഭീതി വിട്ടൊഴിയുന്നില്ല ,
ശരീരത്തിന്റെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം,മാനസിക ആരോഗ്യം നിലനിർത്തേണ്ടതിന്റെ ആവശ്യകതയും തിരിച്ചറിയുക.ഈ കൊറോണ കാലത്തിൽ വിഷാദത്തിനും, ഉത്കണ്ഠ നിറഞ്ഞതുമായ മാനസിക അവസ്ഥയിൽ കൂടെ കടന്നു പോകുകയാണ് പലരും.
ഉണ്ടായിരുന്ന ജോലി നഷ്‌ടപ്പെട്ടു, ഉറ്റവരുടെ ജീവൻ നഷ്‌ടപ്പെട്ടു,സാമ്പത്തികം എല്ലാം ഒരു ചോദ്യമായി അവശേഷിക്കുമ്പോൾ എങ്ങനെ മുന്നോട്ടു പോകാൻ കഴിയും.
ഇവിടെ വൈകാരികമായി ചിന്തിച്ചതു കൊണ്ടു യാതൊരു കാര്യവുമില്ല, യാഥാർഥ്യം ഉൾക്കൊണ്ടു മുന്നോട്ടു നടന്നെ മതിയാവൂ.ഈ സാഹചര്യത്തിൽ നമ്മുടെ മാനസിക ആരോഗ്യം വീണ്ടെടുക്കാൻ ചില നുറുങ്ങുകൾ :
*Lockdown ആയതിനാൽ വീടിനുള്ളിൽ 24hr മെന്ന ചിന്തക്കു ആദ്യമേ ഗുഡ്ബൈ പറയാം, ജീവിതം systematic ആയി തന്നെ തുടരുക,(എങ്ങും പോകേണ്ടല്ലോ, എന്നാ പിന്നെ maximum ഉറക്കം പോലുള്ള പ്രോഗ്രാമിനോട് വിട പറയാം). morning routine(ദിനചര്യ) , exercise ഇതിനൊന്നും ഒരു മുടക്കവും വരുത്തേണ്ട.
*മരണ നിരക്ക് ഉയരുന്നതും, കോവിഡ് വ്യാപനവും നിറഞ്ഞ വാർത്തകൾ അനാവശ്യ ഭീതി നിങ്ങളിൽ നിറയ്ക്കുന്നുവെങ്കിൽ അത്തരം വാർത്തകളിൽ നിന്നു ഒരകലം തല്ക്കാലം പാലിക്കുക.
*മനസ്സിൽ positivity നിറയ്ക്കുന്ന ചിന്തകൾ, പുസ്തകങ്ങൾ, വീഡിയോസ് തുടങ്ങിവയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.
*സൗഹൃദം ഒരു ശക്തിയായി മാറ്റേണ്ടുന്ന സമയം, tension അകറ്റാനും പരസ്പരം താങ്ങായി മാറാനും ഈ അവസരം വിനിയോഗിക്കാം. അതിലൂടെ ഒരു പരിധി വരെ stress എന്ന വില്ലനെ നേരിടാനും കഴിഞ്ഞേക്കും.
*Prayer അഥവാ പ്രാർത്ഥന, ദൈവവുമായുള്ള ആത്മബന്ധം മനസ്സിനെ അനാവശ്യ ഭീതിയിൽ നിന്നും മോചനം നൽകും.
*കുഞ്ഞുങ്ങളിൽ ആവശ്യമില്ലാതെ ഭയം നിറയ്ക്കാതെ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക, പാർക്കിൽ പോകാനും സ്കൂളിൽ പോകാനും കഴിയാത്ത നമ്മുടെ മക്കളെ ക്ഷമയോടെ കൈകാര്യം ചെയ്യുക. അധ്യാപകർക്കുപരി മാതാപിതാക്കന്മാർ ഗുരുക്കന്മാർ ആകുന്ന കാഴ്ചയാണ് ഇന്നു,അയ്യോ ഇപ്പോൾ പിള്ളേരുടെ പഠിപ്പു മുഴുവൻ തലയിൽ ആയെന്ന പരാതി മാറ്റി നാളേക്ക് ഉള്ള good memory ആയി മാറട്ടെ ഈ ദിവസങ്ങളോരൊന്നും.
*താല്പര്യമുള്ള മേഖലയിൽ like കുക്കിംഗ്, drawing, dance, singing, അങ്ങനെ പറ്റാവുന്ന എല്ലാ പരീക്ഷണങ്ങളും നടത്താൻ ഈ അവസരം വിനിയോഗിക്കുക.
* ജോലി നഷ്‌ടപ്പെട്ടെന്നോ financially down ആയെന്നോ കരുതി ഡിപ്രെഷൻ ആകേണ്ട, ഇതൊക്കെ നാളെ നിങ്ങൾക്ക് തിരിച്ചു പിടിക്കാൻ കഴിയുമെന്നു ചിന്തിക്കുക.
* ആകുന്നവിധം ചുറ്റിലുമുള്ളവരെ സഹായിക്കാൻ മടി കാണിക്കേണ്ട,മനുഷ്യത്വം മറ്റെന്തിനെക്കാളും വല്യ നിധിയാണെന്നു മറക്കണ്ട.
*ഒറ്റയ്ക്കാണ്, ആരുമില്ലെന്ന ചിന്തയൊക്കെ dustbin ൽ ഉപേക്ഷിച്ചു, ഇഷ്‌ടമുള്ള ജോലികൾ ചെയ്യാൻ ശ്രമിക്കുക,
'An idle mind is devil's workshop' എന്നു കേട്ടിട്ടില്ലേ,മനസ്സിനെ സന്തോഷത്തോടെ നിലനിർത്താൻ ശ്രദ്ധിക്കുക.
ഈ കോവിഡ് അല്ല ഓന്റെ ഉപ്പുപ്പാനെ വരെ നമ്മൾ ഓടിക്കില്ലേ,ഭയം വേണ്ടാന്നെ, മനസ്സൊക്കെ അങ്ങൊട് strong ആക്കി വയ്ക്കു,
"Everything will be ok"
Dr. Anuja Joseph,
Trivandrum.