Skin Care: മുഖക്കുരു അകറ്റാൻ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

By Web Team  |  First Published Sep 8, 2022, 7:49 PM IST

ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും നാച്യുറൽ മാർഗങ്ങൾ ഉപയോഗിച്ചും മുഖക്കുരുവിനെ നേരിടാം. ആരോഗ്യകരമായ ഭക്ഷണത്തിന് ചര്‍മ്മ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. 


മുഖക്കുരു ആണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും നാച്യുറൽ മാർഗങ്ങൾ ഉപയോഗിച്ചും മുഖക്കുരുവിനെ നേരിടാം. ആരോഗ്യകരമായ ഭക്ഷണത്തിന് ചര്‍മ്മ സംരക്ഷണത്തില്‍ വലിയ പങ്കുണ്ട്. 

മുഖക്കുരു അകറ്റാൻ ഭക്ഷണത്തില്‍  ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

Latest Videos

undefined

ഒന്ന്...

മുഖക്കുരു അകറ്റാൻ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ഇവ ചര്‍മ്മത്തിനെ മോശമായി ബാധിക്കാം. ഇവയില്‍ എണ്ണയുടെ അളവ് വളരെ കൂടുതലാണ്. ഇത് മുഖക്കുരു വരാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പിനെയും കലോറിയെയും ഉയര്‍ത്തുകയും ചെയ്യുന്നു.  അതിനാല്‍ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് മുഖക്കുരുവിനെ തടയാനും ശരീരത്തിന്‍റെ ആരോഗ്യത്തിനും നല്ലത്. 

രണ്ട്...

പാലുൽപ്പന്നങ്ങൾ ഒഴിവാക്കുന്നതും മുഖക്കുരുവിനെ തടയാന്‍ സഹായകമാണ്. പാലുൽപ്പന്നങ്ങൾ ശരീരഭാരം കൂട്ടുമെന്ന് മാത്രമല്ല, ഇവ ചര്‍മ്മത്തിനും ദോഷകരമാണ്. ചര്‍മ്മത്തിലെ എണ്ണമയം വര്‍ധിപ്പിക്കുന്ന ചില ഘടകങ്ങള്‍ പാലുല്‍പ്പന്നങ്ങളില്‍ വളരെ കൂടുതലാണ്. 

മൂന്ന്...

കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെയും ബാധിക്കും. അതിനാല്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കാം. 

നാല്...

ഗ്ലൈസെമിക് ഇൻഡക്സ് കൂടിയ ഭക്ഷണ പദാർഥങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലത്. അതിനാല്‍ പഞ്ചസാര, ജ്യൂസുകള്‍ എന്നിവ അധികം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഉപ്പിന്‍റെ അമിത ഉപയോഗവും മുഖക്കുരു ഉണ്ടാകാന്‍ കാരണമാകാം. അതിനാല്‍ അവയുടെ ഉപയോഗവും കുറയ്ക്കാം. 

അഞ്ച്...

മുഖക്കുരുവിന്റെ പ്രധാന ശത്രുവാണ് വെള്ളം. അതിനാല്‍ വെള്ളം ധാരാളം കുടിക്കുക. അത് ചര്‍മ്മത്തിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

Also Read: വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് കഴിക്കാം ഈ ഭക്ഷണങ്ങള്‍...

click me!