മരിച്ചുപോയ അച്ഛന്‍റെ സാന്നിധ്യം എപ്പോഴും അനുഭവിക്കാൻ ഒരു മകള്‍ ചെയ്തത്...

By Web Team  |  First Published Jun 30, 2022, 8:02 PM IST

 മരിച്ചുപോയ അച്ഛന്‍റെ സാന്നിധ്യം എപ്പോഴും അനുഭവപ്പെടാന്‍ വേണ്ടി ഒരു മകള്‍ ചെയ്ത കാര്യമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. അച്ഛന്‍റെ ഷര്‍ട്ടുകള്‍ എല്ലാം മുറിച്ച് തുന്നിച്ചേര്‍ത്ത് വലിയ ബ്ലാങ്കറ്റ് തയ്യാറാക്കിയിരിക്കുകയാണ് ഇവര്‍.


ഏറ്റവും പ്രിയപ്പെട്ടവരുടെ വിയോഗം എപ്പോഴും നികത്താനാകാത്ത നഷ്ടം തന്നെയാണ്. അവരുടെ അസാന്നിധ്യത്തിലും അവരെ അനുഭവപ്പെടാന്‍ കഴിയാവുന്ന എല്ലാം നാം ചെയ്യാറുണ്ട്, അല്ലേ? അവരുടെ ഓര്‍മ്മകള്‍ ശേഷിക്കുന്ന സാധനങ്ങള്‍ മുറിയില്‍ സൂക്ഷിക്കുക, അവ ഉപയോഗിക്കുകയെല്ലാം ഇത്തരത്തില്‍ മിക്കവരും ചെയ്യുന്നതാണ്. 

സമാനമായ രീതിയില്‍ മരിച്ചുപോയ അച്ഛന്‍റെ ( Late Father ) സാന്നിധ്യം എപ്പോഴും അനുഭവപ്പെടാന്‍ വേണ്ടി ഒരു മകള്‍ ചെയ്ത കാര്യമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. അച്ഛന്‍റെ ഷര്‍ട്ടുകള്‍ എല്ലാം മുറിച്ച് തുന്നിച്ചേര്‍ത്ത് വലിയ ബ്ലാങ്കറ്റ് ( Quilt by using Shirts) തയ്യാറാക്കിയിരിക്കുകയാണ് ഇവര്‍. നിഖിത ഖിനി എന്ന യുവതിയാണ് വ്യത്യസ്തമായ ഈ ആശയം പങ്കുവച്ചിരിക്കുന്നത്. 

Latest Videos

undefined

അച്ഛന്‍ മരിച്ച ശേഷം ( Late Father )  അദ്ദേഹത്തിന്‍റെ ഷര്‍ട്ടുകള്‍ ഇവര്‍ ബ്ലാങ്കറ്റ് തയ്യാറാക്കുന്നതിനായി ഒരു സംഘത്തിന് അയച്ചുകൊടുക്കുകയായിരുന്നു. അച്ഛന്‍റെ ഇഷ്ടനിറങ്ങള്‍ കോര്‍ത്തിണക്കി രണ്ട് വര്‍ഷം കൊണ്ടാണ് ഇവര്‍ മനോഹരമായ ബ്ലാങ്കറ്റുകള്‍ തയ്യാറാക്കി  ( Quilt by using Shirts) നല്‍കിയിരിക്കുന്നത്. ഇതിന്‍റെ വീഡിയോ ഇക്കഴിഞ്ഞ ഫാദേഴ്സ് ഡേയില്‍ നിഖിത തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് പ്രതികരണമറിയിച്ചത്. ഒരുപാട് പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. എന്തുകൊണ്ടും മാതൃകയാക്കാവുന്നൊരു ആശയമെന്നാണ് വീഡിയോ കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. ഒപ്പം തന്നെ ഈ മകളുടെ അച്ഛനോടുള്ള അടുപ്പവും സ്നേഹവും ഏവരുടെയും കണ്ണുകളെ നനയിക്കുകയും ചെയ്യുന്നു. 

നിഖിത പങ്കുവച്ച വീഡിയോയില്‍ അച്ഛന്‍റെ ഷര്‍ട്ടുകള്‍ പാക്ക് ചെയ്ത് അയക്കുന്നത് മുതല്‍ അത് ബ്ലാങ്കറ്റുകളായി തിരികെയെത്തിയത് വരെയുള്ള ഘട്ടങ്ങള്‍ കാണിക്കുന്നുണ്ട്. കൂട്ടത്തില്‍ അച്ഛന്‍റെ ഒരു വീഡിയോ ക്ലിപ്പിന്‍റെ ശകലവും ചേര്‍ത്തിട്ടുണ്ട്. 

നിഖിത പങ്കുവച്ച വീഡിയോ കാണാം...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nikhita Kini (@nikhitakini)

Also Read:- ഇതിലും ഹൃദ്യമായി അച്ഛനെ ഓര്‍ത്തെടുക്കാനാകുമോ; ഒരു മകന്റെ നനവുള്ള എഴുത്തുകള്‍...

tags
click me!