ആളെ കൊല്ലും എട്ടുകാലി; കാലാവസ്ഥ മാറിയപ്പോള്‍ പെറ്റുപെരുകി ഭീഷണിയായി

By Web Team  |  First Published Oct 22, 2020, 7:18 PM IST

അഥവാ എട്ടുകാലിയുടെ കടിയേറ്റാല്‍ പ്രാഥമികമായി ചെയ്യാവുന്നത് പ്രത്യേകമായി തയ്യാറാക്കിയ പ്ലാസ്റ്റര്‍ ഒട്ടിക്കുകയെന്നതാണ്. ഇത് വിഷം കൂടുതലായി ശരീരത്തില്‍ പടരുന്നത് തടയുമത്രേ. തുടര്‍ന്ന് എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തണമെന്നും അധികൃതര്‍ അറിയിക്കുന്നു


സാധാരണഗതിയില്‍ മനുഷ്യര്‍ക്ക് വലിയ ബുദ്ധിമുട്ടുകളൊന്നും സൃഷ്ടിക്കാത്ത ജീവിവര്‍ഗമാണ് എട്ടുകാലികളുടേത്. എന്നാല്‍ എട്ടുകാലികളില്‍ തന്നെ ഒരുപാട് വൈവിധ്യങ്ങളുണ്ട്. ഇവയില്‍ ചിലതെങ്കിലും മനുഷ്യര്‍ക്ക് അപകടം വരുത്താന്‍ കഴിവുള്ളവയാണ്. 

അത്തരത്തിലുള്ള ഒരിനം എട്ടുകാലികളുടെ ഭീഷണിയിലാണ് ഓസ്‌ട്രേലിയയിലെ സൗത്ത് വെയില്‍സിലെ ചില പ്രദേശങ്ങള്‍. മഴ തുടങ്ങി, കാലാവസ്ഥ മാറിയതോടെ ഇവ കൂട്ടമായി പെറ്റുപെരുകിയിരിക്കുകയാണത്രേ ഇവിടങ്ങളില്‍. 

Latest Videos

undefined

ഇവയുടെ വിഷം മനുഷ്യരുടെ ശരീരത്തിലെത്തിയാല്‍ മരണം വരെ സംഭവിക്കുമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ എട്ടുകാലിയുടെ ഭീഷണിയുള്ള പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കാനായി നിര്‍ദേശം നല്‍കിയിരിക്കുകയാണ് അധികൃതര്‍. 

അഥവാ എട്ടുകാലിയുടെ കടിയേറ്റാല്‍ പ്രാഥമികമായി ചെയ്യാവുന്നത് പ്രത്യേകമായി തയ്യാറാക്കിയ പ്ലാസ്റ്റര്‍ ഒട്ടിക്കുകയെന്നതാണ്. ഇത് വിഷം കൂടുതലായി ശരീരത്തില്‍ പടരുന്നത് തടയുമത്രേ. തുടര്‍ന്ന് എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തണമെന്നും അധികൃതര്‍ അറിയിക്കുന്നു. 

ഇത്തരത്തിലുള്ള എട്ടുകാലികളെ പിടികൂടാന്‍ കഴിയുമെങ്കില്‍ പിടികൂടമണെന്നും, ശേഷം ബന്ധപ്പെട്ട ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലബോറട്ടിറിയിലെത്തിക്കണമെന്നും ഇവിടങ്ങളില്‍ നിര്‍ദേശമിറക്കിയിട്ടുണ്ട്. ഈ എട്ടുകാലികളില്‍ നിന്ന് തന്നെയാണ് ഇവയുടെ വിഷത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള 'ആന്റി വെനം' നിര്‍മ്മിക്കുന്നത്. 

ഇതിന് വേണ്ടിയാണ് എട്ടുകാലികളെ പിടികിട്ടിയാല്‍ ലബോറട്ടറിയിലെത്തിക്കണമെന്നാവശ്യപ്പെടുന്നത്. എന്തായാലും ആളെക്കൊല്ലിയായ എട്ടുകാലി സൗത്ത് വെയില്‍സുകാരുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണിപ്പോള്‍.

Also Read:- പക്ഷിയെ വിഴുങ്ങുന്ന ഭീമന്‍ എട്ടുകാലി; വൈറലായി വീഡിയോ...

click me!