നായ്ക്കുട്ടി ജനിച്ചത് ഒ​റ്റ​ക്ക​ണ്ണും​ ​ര​ണ്ട് ​നാ​വു​ക​ളുമായി

By Web Team  |  First Published Feb 14, 2021, 9:03 AM IST

നാ​യ്ക്കു​ട്ടി​യു​ടെ​ ​നെ​റ്റി​യു​ടെ​ ​മ​ദ്ധ്യ​ഭാ​ഗ​ത്താ​ണ് ​ക​ണ്ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​വാ​യ്ഭാ​ഗ​ത്ത് ​ഇ​രു​വ​ശ​ത്തും​ ​നാ​വ് ​പു​റ​ത്തേ​യ്ക്ക് ​ത​ള്ളി​യാ​ണ് ​ഇ​രു​ന്ന​ത്.​


ഫി​ലി​പ്പീ​ൻ​സി​ൽ ഒരു നാ​യ്ക്കു​ട്ടി ജനിച്ചത് ഒ​റ്റ​ക്ക​ണ്ണും​ ​ര​ണ്ട് ​നാ​വു​ക​ളുമായി. ഫെ​ബ്രു​വ​രി​ ​ആ​റി​നാ​ണ് ​സൈ​ക്ലോ​പ്‌​സ് ​എ​ന്ന് ​പേ​രി​ട്ട​ ​നാ​യ്ക്കു​ട്ടി​ ​ജ​നി​ച്ച​ത്. ​എ​ന്നാ​ൽ,​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ ​മൂ​ലം​ ​അ​ന്ന് ​രാ​ത്രി​ ​ത​ന്നെ​ ​സെ​ക്ലോ​പ്സി​ന്റെ​ ​ജീ​വ​ൻ​ ​ന​ഷ്ട​മാ​യി.

നാ​യ്ക്കു​ട്ടി​യു​ടെ​ ​നെ​റ്റി​യു​ടെ​ ​മ​ദ്ധ്യ​ഭാ​ഗ​ത്താ​ണ് ​ക​ണ്ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​വാ​യ്ഭാ​ഗ​ത്ത് ​ഇ​രു​വ​ശ​ത്തും​ ​നാ​വ് ​പു​റ​ത്തേ​യ്ക്ക് ​ത​ള്ളി​യാ​ണ് ​ഇ​രു​ന്ന​ത്.​ ​ ​മൂ​ക്കും ഉണ്ടായിരുന്നില്ല. ജനിച്ചപ്പോൾ​ ​പാ​ല്‍​ ​കു​ടിക്കാ​ൻ​ ​സൈ​ക്ലോ​പ്‌​സിന് ഏറെ ബു​ദ്ധി​മു​ട്ടായിരുന്നു.  ഉ​ട​മ​​ ​ആ​മി​ ​ഡി​ ​മാ​ർ​ട്ടി​ൻ​ ​സൈ​ക്ലോ​പ്സി​നെ ഒരു​ ​മൃ​ഗ​ഡോ​ക്ട​റു​ടെ​ ​അ​ടു​ത്തേ​യ്ക്ക് ​കൊ​ണ്ടുപോവുകയായിരുന്നു.​ ​

Latest Videos

undefined

എ​ന്നാ​ൽ,​ ​ശ്വാസ​മുട്ടൽ ​​മൂ​ലം​ ​രാ​ത്രി​ ​പ​ത്ത് മണിയോടെ​ ​നാ​യ്ക്കു​ട്ടി​യുടെ ജീവൻ നഷ്ടമായി.​ ​ഗ​ർഭി​ണി​യാ​യി​രി​ക്കു​മ്പോൾ ​നാ​യ്ക്കു​ട്ടി​യു​ടെ​ ​അ​മ്മ​ ​എ​ന്തോ​ ​വി​ഷ​വ​സ്തു​ ​ക​ഴി​ച്ച​ത് ​കൊണ്ടാകാം ​സൈ​ക്ലോ​പ്സ് ​ഇ​ത്ത​ര​ത്തി​ൽ​ ​ജ​നി​ച്ച​തെ​ന്ന് ​മൃ​ഗഡോക്ടർ​ ​പ​റഞ്ഞു.

 

 

നാ​യ്ക്കു​ട്ടി​യു​ടെ​ ​മൃ​ത​ദേ​ഹം​ ​അ​ട​ക്കം​ ​ചെ​യ്യു​ന്ന​തി​ന് ​പ​ക​രം​ ​ഒ​രു​ ​ഗ്ലാ​സ് ​ബോ​ക്‌​സി​ൽ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് ​ഉ​ട​മ​.​ ​ ​സൈ​ക്ലോ​പി​യ​ ​എ​ന്ന​ ​രോ​ഗാ​വ​സ്ഥ​യാ​ണ് നാ​യ്ക്കു​ട്ടി​യെ ബാധിച്ചത്.

 മൃഗങ്ങളെ ബാധിക്കുന്ന 'സൈക്ലോപിയ' എന്ന അപൂർവ രോഗാവസ്ഥയാണ് നായ്ക്കുട്ടിയ്ക്ക് ഉണ്ടായിരുന്നത്. ഇത്  ജനിതക വൈകല്യമോ തലച്ചോറിന്റെ വികാസത്തെ ബാധിക്കുന്ന വിഷവസ്തുക്കളോ കാരണമാകാം ഉണ്ടാകുന്നതെന്ന് ഡോക്ടർ പറഞ്ഞു.

കൊവിഡ് ബാധിച്ച 86കാരിയുടെ വിരലുകള്‍ക്ക് കറുത്ത നിറം; മുറിച്ച് മാറ്റി ഡോക്ടര്‍മാര്‍

click me!