ബില്ലില്‍ വരുന്ന തുകയെക്കാള്‍ അധികമോ അല്ലെങ്കില്‍ അതിനെക്കാള്‍ ഇരട്ടിയോ ഒന്നും അങ്ങനെ ആരും ടിപ്പായി നല്‍കാറില്ല. എന്നാല്‍ ബില്ലിന്റെ എത്രയോ മടങ്ങ് അധികം വരുന്ന ഭാരിച്ചൊരു തുക ടിപ്പായി നല്‍കിയിരിക്കുന്ന ഒരു കസ്റ്റമറുടെ കഥയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെന്‍സില്‍വാനിയയില്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനിന്നത്
ഹോട്ടലുകളിലും കഫേകളിലുമെല്ലാം പോയി ഭക്ഷണം കഴിക്കുമ്പോള്‍ നമ്മളില്‍ പലരും ബില്ല് പേ ചെയ്യുന്നതിനൊപ്പം തന്നെ ടിപ്പ് വയ്ക്കാറുണ്ട്. പൊതുവേ അവിടങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ ഉദ്ദേശിച്ചാണ് നമ്മള്‍ ഇത്തരത്തില്‍ ടിപ്പ് വയ്ക്കാറ്.
ബില്ലില്‍ വരുന്ന തുകയെക്കാള്‍ അധികമോ അല്ലെങ്കില്‍ അതിനെക്കാള്‍ ഇരട്ടിയോ ഒന്നും അങ്ങനെ ആരും ടിപ്പായി നല്‍കാറില്ല. എന്നാല്‍ ബില്ലിന്റെ എത്രയോ മടങ്ങ് അധികം വരുന്ന ഭാരിച്ചൊരു തുക ടിപ്പായി നല്‍കിയിരിക്കുന്ന ഒരു കസ്റ്റമറുടെ കഥയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പെന്‍സില്‍വാനിയയില്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനിന്നത്.
undefined
പിന്നീട് ഈ സംഭവം മാധ്യമങ്ങളിലും വ്യാപകമായി വന്നു. കൊവിഡ് 19ന്റെ വരവോടെ ഏറെ നാള്‍ അടഞ്ഞുകിടക്കുകയും, അതുവഴി പ്രതിസന്ധിയിലായിപ്പോവുകയും ചെയ്ത തന്റെ പ്രിയപ്പെട്ട റസ്റ്റോറന്റിനും അതില്‍ ജോലി ചെയ്യുന്നവര്‍ക്കും സഹായമാകാന്‍ വേണ്ടി അവരുടെ പതിവ് സന്ദര്‍ശകനായ ഒരാളാണത്രേ ഇത്തരത്തില്‍ വലിയ തുക ടിപ്പായി നല്‍കിയത്.
5000 യുഎസ് ഡോളര്‍ (3.67 ലക്ഷം) ആണ് പെന്‍സില്‍വാനിയയിലെ ഇറ്റാലിയന്‍ റസ്റ്റോറന്റായ 'ആന്തണീസ്'ന് ലഭിച്ചിരിക്കുന്നത്. ഇവര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. തങ്ങളോട് കസ്റ്റമര്‍ കാണിച്ച കരുതലിന് നന്ദി പറഞ്ഞുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ് വൈകാതെ തന്നെ വൈറലാവുകയായിരുന്നു.
നേരത്തേ ഒഹിയോവിലും സമാനമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് 3000 ഡോളറായിരുന്നു റെസ്‌റ്റോറന്റിന് വേണ്ടി കസ്റ്റമര്‍ നല്‍കിയിരുന്നത്.
Also Read:- മോഷ്ടിക്കാന്‍ കയറിയ റെസ്റ്റോറന്റിനകത്ത് കള്ളന്റെ 'കുക്കിംഗ്'; വീഡിയോ പുറത്ത്...