442 കൊല്ലം പഴക്കമുള്ള, ചരിത്രപ്രാധാന്യമുള്ളൊരു റെസ്റ്റോറന്‍റില്‍ സൂക്ഷിച്ചിരുന്ന, കാലങ്ങള്‍ പഴക്കമുള്ള വൈൻ മോഷണം പോയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ വൈനുകളിലൊന്നാണിത്
വൈനുകളില്‍ എത്രയോ വിധത്തിലുള്ള 'വറൈറ്റി'കളുണ്ട്. വൈനില്‍ പക്ഷേ പഴക്കം തന്നെയാണ് അതിന്‍റെ മൂല്യം നിശ്ചയിക്കുന്നത്. ഇങ്ങനെ കാലങ്ങള്‍ പഴക്കമുള്ള വൈൻ, വിലപിടിപ്പുള്ള വൈൻ എല്ലാം ലോകത്ത് പല ഭാഗങ്ങളിലും നിധി പോലെ സൂക്ഷിക്കപ്പെടുന്നുണ്ട്.
ഇത്തരത്തില്‍ 442 കൊല്ലം പഴക്കമുള്ള, ചരിത്രപ്രാധാന്യമുള്ളൊരു റെസ്റ്റോറന്‍റില്‍ സൂക്ഷിച്ചിരുന്ന, കാലങ്ങള്‍ പഴക്കമുള്ള വൈൻ മോഷണം പോയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ വൈനുകളിലൊന്നാണിത്. പാരീസിലാണ് ഈ റെസ്റ്റോറന്‍റ്. ഇത്രയും വര്‍ഷത്തെ പഴക്കമുള്ളതിനാല്‍ തന്നെ ലോകപ്രശസ്തമാണ് 'ടൂര്‍ ഡി അര്‍ജന്‍റ്' എന്ന റെസ്റ്റോറന്‍റ്. ആളുകള്‍ സന്ദര്‍ശനത്തിനായി തന്നെ ഇവിടേക്ക് എത്താറുണ്ട്. ഒരു ക്ലാസിക് സിനിമയ്ക്ക് വരെ പില്‍ക്കാലത്ത് ഈ റെസ്റ്റോറന്‍റ് പ്രചോദനമായിട്ടുണ്ട്.
undefined
എന്തായാലും ഇങ്ങനെയൊരു സ്ഥലത്ത് നിന്ന് വൈൻ മോഷണം പോയി എന്ന വാര്‍ത്ത അമ്പരപ്പിക്കുന്നത് തന്നെയാണ്. അതും ഈ വൈനിന്‍റെ വിലയാണ് ഏവരെയും ഞെട്ടിക്കുന്നത്. 13 കോടിയാണ് ഇതിന്‍റെ വില!
എത്ര വര്‍ഷം പഴയതാണ് വൈൻ എന്ന കാര്യം അറിവില്ല. ഒരുപാട് പഴക്കമുള്ളതാണ് എന്നാണ് അറിയുന്നത്. ആകെ 83 കുപ്പി വൈനാണ് ഇവിടെ നിന്ന് കാണാതെ പോയിരിക്കുന്നതത്രേ. ഇക്കൂട്ടത്തിലാണ് 13 കോടിയുടെ വൈനും നഷ്ടപ്പെട്ടിരിക്കുന്നത്. ഇത് ഒരു കുപ്പിയാണോ, അതോ പല കുപ്പികളിലായാണോ എന്നതും വ്യക്തമല്ല.
ആകെ 3 ലക്ഷത്തോളം വൈൻ കുപ്പികള്‍ റെസ്റ്റോറന്‍റില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നുവച്ചാല്‍ ലോകത്തില്‍ തന്നെ അപൂര്‍വമായ വൈൻ ശേഖരം എന്നര്‍ത്ഥം. എന്തായാലും വൈൻ മോഷണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പക്ഷേ ഇതുവരെ കേസില്‍ ഒരു തുമ്പും കിട്ടിയിട്ടില്ല എന്നാണ് അറിവ്.
Also Read:- 'പിടഞ്ഞുപിടഞ്ഞ് മരിച്ചു'; നൈട്രജൻ ഗ്യാസ് എങ്ങനെയാണ് മനുഷ്യനെ കൊല്ലുന്നത്?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-