മെഴ്സിഡസ്, ഫോര്‍ച്യൂണര്‍, 1.25 കിലോ സ്വര്‍ണം..; ആഡംബര വിവാഹത്തിന്‍റെ വീഡിയോ വൈറല്‍

By Web Team  |  First Published Feb 12, 2024, 11:32 AM IST

രണ്ട് വാഹനങ്ങളാണ് വരന് സമ്മാനമായി നല്‍കുന്നത്. അത് രണ്ടും ആഡംബരവാഹനങ്ങളാണ്. മെഴ്സിഡസ് ഇ ക്ലാസ്, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നീ വാഹനങ്ങളാണ് നല്‍കുന്നത്


നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എണ്ണമറ്റ വീഡിയോകളാണ് വരുന്നത്. ഇവയില്‍ പലതും നാം മുമ്പ് കേട്ടിട്ടുള്ളതോ, കണ്ടിട്ടുള്ളതോ, അനുഭവിച്ചിട്ടുള്ളതോ ആയ കാര്യങ്ങളായിരിക്കില്ല. ഈ പുതുമ തന്നെയാണ് പലപ്പോഴും നമ്മളെ ഇങ്ങനെയുള്ള വീഡിയോകളിലേക്ക് ആകര്‍ഷിക്കുന്നത്. 

ഇക്കൂട്ടത്തില്‍ വിവാഹവീഡിയോകളും വളരെയധികം ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. വ്യത്യസ്തമായ ആചാരങ്ങളോ, ആഘോഷപരിപാടികളോ, ആഡംബരമോ എല്ലാമാകാം വിവാഹ വീഡിയോകളെ വൈറലാക്കുന്നത്. 

Latest Videos

undefined

ഇപ്പോഴിതാ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലാകെ ശ്രദ്ധ നേടുകയാണൊരു വിവാഹ വീഡിയോ ക്ലിപ്. ഉത്തര്‍പ്രദേശിലെ നോയിഡില്‍ നടന്നൊരു വിവാഹമാണിത്. ഈ വിവാഹത്തില്‍ വധുവിന്‍റെ വീട്ടുകാര്‍ വരന് നല്‍കുന്ന സമ്മാനങ്ങളുടെ ലിസ്റ്റ് ആണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. 

വൈറലായിരിക്കുന്ന വീഡിയോ ക്ലിപ്പില്‍ തന്നെയാണ് വിവാഹ സമ്മാനങ്ങളുടെ പട്ടികയുമുള്ളത്. രണ്ട് വാഹനങ്ങളാണ് വരന് സമ്മാനമായി നല്‍കുന്നത്. അത് രണ്ടും ആഡംബരവാഹനങ്ങളാണ്. മെഴ്സിഡസ് ഇ ക്ലാസ്, 
ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നീ വാഹനങ്ങളാണ് നല്‍കുന്നത്. ഇതിന് പുറമെ ഏഴ് കിലോ വെള്ളി, 1.25 കിലോയിലധികം സ്വര്‍ണം എല്ലാം സമ്മാനമായി നല്‍കുന്നുണ്ട്. ഇതിന് പുറമെ വീട്ടുസാധനങ്ങളും മറ്റും വേറെയും.

വരന്‍റെ വീട്ടുകാരും വിട്ടുകൊടുക്കുന്നില്ല. ഒരു കോടിയിലധിക രൂപ സമ്മാനം അവരും പ്രഖ്യാപിച്ചുവത്രേ. എന്തായാലും ആഡംബര വിവാഹത്തിന്‍റെ വീഡിയോകള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇത് സ്ത്രീധനമാണ്. ഇതിനെ പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല. ഇത്രയും ആഡംബരത്തോടെ വിവാഹം നടത്തുന്നത് ദരിദ്രരായ മനുഷ്യരെ വീണ്ടും അപമാനിക്കുന്നതിനും നിന്ദിക്കുന്നതിനും തുല്യമാണ് എന്നെല്ലാം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 

പലരും ഈ വിവാഹത്തില്‍ പൊലീസ് കേസെടുക്കണം എന്ന് വരെ ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഇതൊക്കെ അവരുടെ താല്‍പര്യമാണ്, അവരുടെ സൗകര്യം അനുസരിച്ച് അവര്‍ മക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കട്ടെ എന്ന് വാദിക്കുന്നവരുമുണ്ട്. എന്നാല്‍ പൊതുവില്‍ ഇത്തരം പ്രവണതകളെ എതിര്‍ക്കണം എന്ന അഭിപ്രായം തന്നെയാണ് ഏവരും പങ്കുവയ്ക്കുന്നത്. 

വൈറലായ വീഡിയോ..

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vinit Bhati (@vinitbhatii)

Also Read:- പഞ്ഞിമിഠായിയില്‍ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുവോ? എന്താണ് സത്യം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!