മദ്ധ്യപ്രദേശിലെ ജബല്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ദാരുണമായ സംഭവം നടന്നത്. യാത്രക്കാരായ ആളുകള്‍ക്കെല്ലാം മുന്നില്‍, പ്ലാറ്റ്ഫോമില്‍ വച്ചാണ് പൊലീസുകാരന്‍റെ അതിക്രമം.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് ( Viral Videos ) നാം കാണുന്നത്. ഇവയില്‍ ചിലതെങ്കിലും കേവലം ആസ്വാദനത്തിനും അപ്പുറം നമ്മെ ചിന്തിപ്പിക്കുന്നതും പലതും ഓര്‍മ്മിപ്പിക്കുന്നതും പഠിപ്പിക്കുന്നതുമെല്ലാം ആകാറുണ്ട്.
അത്തരത്തില്‍ നമ്മെ ചിന്തിപ്പിക്കുന്നൊരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി. പ്രായമായ ഒരാളെ പരസ്യമായി അതിക്രൂരമായി മര്‍ദ്ദിക്കുന്ന പൊലീസുകാരനെയാണ് ( Cop Kicks Elderly man ) ഈ വീഡിയോയില്‍ കാണാനാകുന്നത്.
undefined
മദ്ധ്യപ്രദേശിലെ ജബല്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ദാരുണമായ സംഭവം നടന്നത്. യാത്രക്കാരായ ആളുകള്‍ക്കെല്ലാം മുന്നില്‍, പ്ലാറ്റ്ഫോമില്‍ വച്ചാണ് പൊലീസുകാരന്‍റെ അതിക്രമം( Cop Kicks Elderly man ). ഇത്രയധികം ആളുകള്‍ നോക്കിനിന്നിട്ടും ആരും പൊലീസുകാരനെ ചോദ്യം ചെയ്യാൻ ധൈര്യപ്പെട്ടില്ലെന്നതാണ് സത്യം.
ടീഷര്‍ട്ടും ട്രാക്ക് പാന്‍റ്സും ധരിച്ച പ്രായമായ മനുഷ്യന്‍റെ മുഖത്തേക്ക് പൊലീസുകാരൻ ചവിട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിലത്തുവീണ ഇദ്ദേഹത്തെ വീണ്ടും ചവിട്ടുന്നു. തുടര്‍ന്ന് കാലില്‍ പിടിച്ച് വലിച്ചിഴച്ച് ട്രാക്കില്‍ കൊണ്ടുപോയി ഇടാനൊരുങ്ങുന്നു. അതും തല കീഴായി പിടിച്ചുകൊണ്ട്.
എന്ത് കാരണം കൊണ്ടായാലും ഒരു വ്യക്തിയോട് ഇത്തരത്തില്‍ പെരുമാറിക്കൂട, പ്രത്യേകിച്ച് പൊലീസുകാര്‍ എന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. പൊലീസുകാരനെ ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെട്ടില്ലെങ്കിലും പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ സംഭവം ലൈവായി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു.
ഈ വീഡിയോ വൈറലായതോടെയാണ് ( Viral Videos ) സംഭവം പുറംലോകം അറിയുന്നത്. ഇതോടെ പൊലീസുകാരന് സസ്പെൻഷൻ ലഭിച്ചു. തന്നെ ഒരാള്‍ അസഭ്യം വിളിച്ചുവെന്നും ഇക്കാര്യം പരാതിപ്പെടാൻ ചെന്നപ്പോഴാണ് പൊലീസുകാരൻ മര്‍ദ്ദിച്ചതെന്നുമാണ് മര്‍ദ്ദനമേറ്റ ഗോപാല്‍ പ്രസാദിന്‍റെ മൊഴി.
എന്തായാലും വീഡിയോ വലിയ രീതിയില്‍ തന്നെയാണ് പ്രചരിക്കുന്നത്. പ്രായമായ ആളുകളോട് കരുതലോടെ പെരുമാറേണ്ടതിന് പകരം എല്ലാവര്‍ക്കും മാതൃകയാകേണ്ട പൊലീസുകാര്‍ തന്നെ ഇത്തരത്തില്‍ ഇവരോട് അപമര്യാദയായി പെരുമാറുന്നു എന്നതാണ് ഏറ്റവും കുറ്റകരമായി ഏവരും അഭിപ്രായപ്പെടുന്നത്.
വിവാദമായ ആ വൈറൽ വീഡിയോ കാണാം...
A video of a uniformed cop kicking an elderly man at Jabalpur railway station has given rise to a wave of outrage at police. A passenger at the railway station had broadcast it live at the time of the incident pic.twitter.com/5PpijBPcw1
— Anurag Dwary (@Anurag_Dwary)Also Read:- സര്‍ക്കസുകാരെ പോലെ വിദ്യാര്‍ത്ഥികള്‍; കയറില്‍ പുഴ കടന്ന് സ്കൂളിലേക്ക്...