മറ്റേ കഫകളിൽ നിന്നും ഈ കഫേയ്ക്ക് ഒരു പ്രത്യേകതയുണ്ടെന്നാണ് വീഡിയോയിൽ മൊഹ്‌നിഷ് പറയുന്നത്. കോണ്ടം കൊണ്ടാണ് കഫേയ്ക്കുള്ളിൽ അലങ്കരിച്ചിരിക്കുന്നത്. വർണ്ണാഭമായ വസ്ത്രങ്ങൾ, അലങ്കാര പൂക്കൾ, വിളക്കുകൾ എന്നിയെല്ലാം അലങ്കരിച്ചിരിക്കുന്നത് കോണ്ടം കൊണ്ടാണ്.
ട്രാവൽ കണ്ടന്റ് ക്രിയേറ്ററും സോഷ്യൽമീഡിയ ഇൻഫ്ലുവെൻസറുമായ മൊഹ്‌നിഷ് ദൗൽത്താനി അടുത്തിടെ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ഏറെ വെെറലായിരിക്കുന്നു. ബാങ്കോക്കിലെ കോഫി ആന്റ് കോണ്ടംസ് കഫേയുടെ ഭാഗമായ കാബേജസ് & കോണ്ടംസ് റെസ്റ്റോറന്റിനെ കുറിച്ചാണ് വീഡിയോയിൽ പറയുന്നത്. ബാങ്കോക്കിലെ സുഖുംവിറ്റ് റോഡിന് സമീപമാണ് ഈ കഫേയുള്ളത്.
മറ്റ് കഫകളിൽ നിന്നും ഈ കഫേയ്ക്ക് ഒരു പ്രത്യേകതയുണ്ടെന്നാണ് വീഡിയോയിൽ മൊഹ്‌നിഷ് പറയുന്നത്. കോണ്ടം (condom) കൊണ്ടാണ് കഫേയ്ക്കുള്ളിൽ അലങ്കരിച്ചിരിക്കുന്നത്. വർണ്ണാഭമായ വസ്ത്രങ്ങൾ, അലങ്കാര പൂക്കൾ, വിളക്കുകൾ എന്നിയെല്ലാം അലങ്കരിച്ചിരിക്കുന്നത് കോണ്ടം കൊണ്ടാണ്. സുരക്ഷിതമായ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആശയം മുന്നോട്ട് കൊണ്ട് വന്നതെന്ന് കാബേജ് ആൻഡ് കോണ്ടംസ് ചെയർമാൻ മെച്ചായി വീരവൈദ്യ പറഞ്ഞു.
undefined
ലൈംഗികബന്ധം, കുടുംബാസൂത്രണം, രോഗങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി കഫേ തമാശകളും ദൃശ്യങ്ങളും ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധം വളർത്തുന്നതിനും പുറമേ പോപ്പുലേഷൻ ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അസോസിയേഷന്റെ (PDA) വിവിധ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി വരുമാനം ഉണ്ടാക്കാനും റെസ്റ്റോറന്റ് ലക്ഷ്യമിടുന്നതായും മെച്ചായി പറഞ്ഞു.