കൗമാരപ്രായത്തിൽ ആൺകുട്ടികളേക്കാൾ അപകടസാധ്യത പെൺകുട്ടികളിലാണെന്നും വിദഗ്ധർ പറയുന്നു. പ്രായപൂർത്തിയാകുന്നതിന് മുമ്പ് ആൺകുട്ടികളിലും പെൺകുട്ടികളിലും മൂഡ് ഡിസോർഡേഴ്സിന്റെ വ്യാപനം ഏകദേശം ഒരു പോലെയാണ്. എന്നാൽ കൗമാരത്തിന്റെ മധ്യത്തോടെ, പെൺകുട്ടികൾക്ക് മാനസിക വൈകല്യങ്ങൾ കണ്ടെത്താനുള്ള സാധ്യത ഇരട്ടിയാണ്.
എല്ലാ പ്രായത്തിലുമുള്ള ആളുകളെ വിഷാദരോഗം (Depression) ബാധിക്കുന്നു. ഇപ്പോൾ കുട്ടികൾ, കൗമാരക്കാർ എന്നിവരിൽ വിഷാദരോഗം കൂടുതലായി കണ്ട് വരുന്നതായി കാണുന്നു. കൗമാരക്കാരിലെ വിഷാദം ഗുരുതരമായ മാനസികാരോഗ്യ പ്രശ്‌നമാണ്. വൈകാരികവും പ്രവർത്തനപരവും ശാരീരികവുമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതിന് പുറമെ അവർ എങ്ങനെ ചിന്തിക്കുന്നു, അനുഭവപ്പെടുന്നു, പെരുമാറുന്നു എന്നതിനെ ഇത് ബാധിക്കുന്നു.
ഏത് പ്രായത്തിലും സമയത്തും വിഷാദരോഗം ഉണ്ടാകാമെങ്കിലും മുതിർന്നവരേക്കാൾ കൗമാരക്കാർക്ക് ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. കൗമാരപ്രായത്തിൽ ആൺകുട്ടികളേക്കാൾ അപകടസാധ്യത പെൺകുട്ടികളിലാണെന്നും വിദഗ്ധർ പറയുന്നു. പ്രായപൂർത്തിയാകുന്നതിന് മുമ്പ് ആൺകുട്ടികളിലും പെൺകുട്ടികളിലും മൂഡ് ഡിസോർഡേഴ്സിന്റെ വ്യാപനം ഏകദേശം ഒരു പോലെയാണ്. എന്നാൽ കൗമാരത്തിന്റെ മധ്യത്തോടെ, പെൺകുട്ടികൾക്ക് മാനസിക വൈകല്യങ്ങൾ കണ്ടെത്താനുള്ള സാധ്യത ഇരട്ടിയാണ്.
undefined
പെൺകുട്ടികൾ അവരുടെ വൈകാരിക തിരിച്ചറിവിന്റെ കാര്യത്തിൽ ആൺകുട്ടികളേക്കാൾ മികച്ചതും വേഗമേറിയതുമായ പക്വത പ്രാപിക്കുന്നു. അവരുടെ സെൻസിറ്റീവ് സ്വഭാവമാണ് അവരെ വിഷാദത്തിനും ഉത്കണ്ഠയ്ക്കും കൂടുതൽ ഇരയാക്കുന്നതെന്ന് ബംഗ്ലൂരുവിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ കൗൺസിലിംഗ് സൈക്കോളജിസ്റ്റായ ഡോ. സന റൂബിയാന പറഞ്ഞു.
Read more മലബന്ധം മാറ്റാനുള്ള ഫലപ്രദമായ ചില വഴികൾ; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു
കൗമാരക്കാരുടെ വിഷാദവും മറ്റ് മാനസിക വൈകല്യങ്ങളും ശരീരത്തിലെ മാറ്റങ്ങളുടെ സമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു. മാതാപിതാക്കളുമായും സമപ്രായക്കാരുമായും മറ്റുള്ളവരുമായും ഉള്ള അവരുടെ ബന്ധത്തിലെ മാറ്റങ്ങളും ഐഡന്റിറ്റി പ്രശ്നങ്ങൾ എന്നിവയും ഇത് ബാധിക്കുന്നു.
വാക്കാലുള്ളതോ ശാരീരികമോ ലൈംഗികമോ ആയ ദുരുപയോഗം, പ്രിയപ്പെട്ട ഒരാളുടെ മരണം, സ്കൂൾ പ്രശ്നങ്ങൾ, അല്ലെങ്കിൽ ഭീഷണിപ്പെടുത്തലിന്റെയോ സമപ്രായക്കാരുടെ സമ്മർദത്തിൻ്റെയോ ഇരയാകുന്നതുൾപ്പെടെയുള്ള പാരിസ്ഥിതിക സമ്മർദ്ദങ്ങളോടുള്ള പ്രതികരണം കൂടിയാണ് വിഷാദം.
കൗമാരക്കാരായ പെൺകുട്ടികളിൽ വിഷാദരോഗത്തിന്റെ സാധാരണ ലക്ഷണങ്ങൾ...
1. നിരന്തരമായ നെഗറ്റീവ് മാനസികാവസ്ഥ
2. കുറഞ്ഞ ആത്മാഭിമാനം
3. സ്മാർട്ട്ഫോണിന്റെ അമിത ഉപയോഗം
4. ദേഷ്യം.
5. മയക്കുമരുന്നിന്റെ ഉപയോഗം
6. പഠിത്താൽ ശ്രദ്ധ കൊടുക്കാൻ പറ്റാതെയിരിക്കുക.
ഹോർമോണുകളിലെ മാറ്റങ്ങൾ ചില പെൺകുട്ടികൾക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാം. എന്നിരുന്നാലും, പ്രായപൂർത്തിയാകുന്നതുമായി ബന്ധപ്പെട്ട താൽക്കാലിക മാനസികാവസ്ഥ സാധാരണമാണ്. എന്നിരുന്നാലും, ഈ മാറ്റങ്ങൾ മാത്രം വിഷാദത്തിന് കാരണമാകില്ല.
വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സഹായം തേടുക. കൗമാരക്കാരന്റെ വിഷാദ രോഗലക്ഷണങ്ങളുടെ തരത്തെയും തീവ്രതയെയും ആശ്രയിച്ചിരിക്കും ചികിത്സ. വിഷാദരോഗമുള്ള മിക്ക കൗമാരക്കാർക്കും ടോക്ക് തെറാപ്പി (കൗൺസിലിംഗ്, സൈക്കോതെറാപ്പി), മരുന്നുകൾ എന്നിവയുടെ സംയോജനം വളരെ ഫലപ്രദമാണെന്നും ഡോ. സന റൂബിയാന പറഞ്ഞു.
Read more ഭാരം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ