പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യം അമ്മയുടെ കൈകളിലാണ്. അതുകൊണ്ട് ഗര്‍ഭകാലം വളരെയധികം ശ്രദ്ധിക്കണം.
പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യം അമ്മയുടെ കൈകളിലാണ്. അതുകൊണ്ട് ഗര്‍ഭകാലം വളരെയധികം ശ്രദ്ധിക്കണം. പല പെണ്‍കുട്ടികളും ദിനവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. എന്നാല്‍ ഗര്‍ഭിണികള്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് നല്ലതാണോ? അല്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ലിപ്സ്റ്റിക്കിലും മറ്റ് മേക്കപ്പ് വസ്തുക്കളിലും അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്‍റെ ശാരീരിക ക്ഷമതയെ ബാധിക്കുമെന്നാണ് ഒരു പഠനം പറയുന്നത്.
എണ്‍വയോണ്‍മെന്‍റ് റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന രാസവസ്തു ഗര്‍ഭാസ്ത ശിശുവിന്‍റെ വളര്‍ച്ചയെ ബാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു. മൂന്നില്‍ ഒരു കുട്ടിക്ക് ശാരീരിക ക്ഷമത കുറവ് ഉണ്ടെന്നാണ് യുഎസിലെ കൊളുമ്പിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ പാം പറയുന്നത്.
undefined
നിരവധി കുഞ്ഞുങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ലിപ്സ്റ്റിക് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഉള്ളില്‍ 24 മില്ലിഗ്രാം രാസവസ്തുക്കള്‍ എത്തുന്നുണ്ടെന്നും പഠനത്തിൽ പറയുന്നത്. അതിനാല്‍ ഗർഭിണികൾ പ്രത്യേകിച്ച് ആദ്യ മൂന്നു മാസങ്ങളിൽ ഒരു തരത്തിലുള്ള സൗന്ദര്യ വർധകങ്ങളും ഉപയോഗിക്കരുത്.