Salt for Skin Care: ചര്‍മ്മ സംരക്ഷണത്തിന് ഉപ്പ്; അറിയാം ഈ ബ്യൂട്ടി ടിപ്സ്...

By Web Team  |  First Published Jan 14, 2022, 10:30 PM IST

ഇളം മഞ്ഞ നിറമുള്ള കടലുപ്പാണ് ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്നത്. കടലുപ്പ് എങ്ങനെ ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കാം എന്ന് നോക്കാം.


ഭക്ഷണത്തില്‍ മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനായും (skin care) കുറച്ച് ഉപ്പ് (salt) ചേര്‍ക്കുന്നത് നല്ലതാണ്. ചര്‍മ്മം തിളങ്ങാനും മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും ഏറ്റവും അനുയോജ്യമായ ഒന്നാണ് ഉപ്പ്.  

ഇളം മഞ്ഞ നിറമുള്ള കടലുപ്പാണ് ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്നത്. കടലുപ്പ് എങ്ങനെ ചര്‍മ്മ സംരക്ഷണത്തിന് ഉപയോഗിക്കാം എന്ന് നോക്കാം...

Latest Videos

undefined

ഒന്ന്...

ഉപ്പ് കൊണ്ടുള്ള സ്‌ക്രബ്ബിംഗ് പ്രക്രിയ ചർമ്മത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും പോഷകങ്ങൾ മികച്ച രീതിയിൽ വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും. ഇതിനായി ആദ്യം രണ്ട് ടീസ്പൂണ്‍ തേനിലേയ്ക്ക് അര ടീസ്പൂൺ കടലുപ്പ് ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 5 മിനിറ്റ്  വരെ സ്ക്രബ് ചെയ്യാം. തുടർന്ന് ചൂടുവെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് മാസ്ക് നീക്കം ചെയ്യാം. ഇനി തണുത്ത വെള്ളത്തില്‍ കഴുകാം. 

രണ്ട്...

കാൽകപ്പ് കടലുപ്പിൽ അരക്കപ്പ് ഒലീവ് ഓയിൽ മിക്സ് ചെയ്ത് കയ്യിലും കാലിലും പുരട്ടി നന്നായി മസാജ് ചെയ്യുക. ചര്‍മ്മം മൃദുവാകാന്‍ ഇത് സഹായിക്കും. 

മൂന്ന്...

ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ബ്ലാക് ഹെഡ്‌സ് മാറാന്‍ ഏറ്റവും മികച്ച ഒരു പ്രതിവിധിയാണ് ഉപ്പ്. ഇതിനായി ഒരു ടീസ്പൂണ്‍ ഉപ്പും വെളിച്ചെണ്ണയും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

നാല്...

മുഖത്തെ കരുവാളിപ്പും മറ്റ് പാടുകളും മാറ്റാനും എണ്ണമയം ഇല്ലാതാക്കാനും ഉപ്പ് സഹായിക്കും. ഇതിനായി ഒരു ടീസ്പൂൺ ഉപ്പെടുത്ത് അരക്കപ്പ് ഇളം ചൂടുവെള്ളത്തിൽ മിക്സ് ചെയ്ത് ഒരു കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. 

അഞ്ച്...

നഖങ്ങള്‍ ഭംഗിയായി സംരക്ഷിക്കാനും ഉപ്പ് സഹായിക്കും. ഇതിനായി ഒരു ടീസ്പൂൺ കടലുപ്പും ബേക്കിങ്ങ് സോഡയും നാരങ്ങനീരും അരക്കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഇനി ഈ മിശ്രിതത്തിൽ 10 മിനിറ്റ് വിരലുകൾ മുക്കി വയ്ക്കണം. 

Also Read: ചര്‍മ്മ സംരക്ഷണത്തിന് പഞ്ചസാര; അറിയാം ഈ ബ്യൂട്ടി ടിപ്സ്...

click me!