Weight Loss Tips: വണ്ണം കുറയ്ക്കണോ? രാവിലെയുള്ള ഈ ശീലങ്ങള്‍ ശ്രദ്ധിക്കാം...

By Web Team  |  First Published Feb 14, 2022, 11:52 AM IST

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. 


വണ്ണം കുറയ്ക്കാന്‍ (to lose weight) നിരവധി ഡയറ്റ് പ്ലാനുകള്‍ (diet plans) പരീക്ഷിക്കുന്നവരുണ്ട്. പരാജയം ആയിരിക്കും പലര്‍ക്കും കിട്ടിയ ഫലം. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. 

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. രാവിലെയുള്ള ചില ശീലങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ വണ്ണം കുറയ്ക്കാന്‍ കഴിയും. അത് എന്തൊക്കെയാണെന്ന് നോക്കാം.

Latest Videos

undefined

ഒന്ന്...

രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ഉന്മേഷത്തോടെയിരിക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കുന്നു.

രണ്ട്...

പ്രഭാത ഭക്ഷണം ഒഴിവാക്കുന്ന ശീലം വണ്ണം കൂട്ടാന്‍ കാരണമാകും. ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം കഴിക്കണം. പ്രഭാത ഭക്ഷണം മുടക്കിയാല്‍ വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജവും ഉണ്ടാകില്ല. വിശപ്പ് കൂടാനും സാധ്യതയുണ്ട്. അതിനാല്‍ പ്രഭാത ഭക്ഷണം ഒരിക്കലും മുടക്കരുത്. 

മൂന്ന്...

രാവിലെ തന്നെ ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക. പകരം പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും.  

നാല്...

രാവിലെ തന്നെ കേക്ക്, ചോക്ലേറ്റ് പോലുള്ള മധുര ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കൂടാതെ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുക.

അഞ്ച്...

രാവിലെ വ്യായാമം ചെയ്യാന്‍ മറക്കരുത്. വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് കൂടുതൽ കത്തിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 

Also Read: തലമുടി തഴച്ചു വളരാന്‍ നാല് ജ്യൂസുകള്‍; വീട്ടിൽ പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...

click me!