പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. അകാലനരയും താരനും അകറ്റാനും തലമുടി വളരാനും സഹായിക്കുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം.
എല്ലാ പ്രായക്കാരുടെയും എല്ലാ കാലത്തെയും പ്രധാന പരാതിയാണ് തലമുടിയിലെ താരന്‍ (Dandruff). പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം. കേശ സംരക്ഷണത്തില്‍ (Hair care) കുറച്ചധികം ശ്രദ്ധിച്ചാല്‍ തന്നെ താരനെ തടയാനും തലമുടി കൊഴിച്ചില്‍ തടയാനും സാധിക്കും.
അതുപോലെ തന്നെ, ചെറുപ്രായത്തിൽ തന്നെ പലരുടെയും തലമുടി നരയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള അകാലനര (premature greying of hair) ചിലര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. അകാലനരയും താരനും അകറ്റാനും തലമുടി വളരാനും സഹായിക്കുന്ന ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം.
undefined
ഒന്ന്...
ആവണക്കെണ്ണയും ബദാം ഓയിലും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയിൽ തേയ്ക്കുന്നത് നല്ലതാണ്. അകാല നര മാറാനും തലമുടി നല്ല കരുത്തോടെ വളരാനും ഇത് സഹായിക്കും.
രണ്ട്...
ആവണക്കെണ്ണയും ഒലീവ് ഓയിലും ചെറുതായി ചൂടാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക. ശേഷം ചൂടുവെള്ളത്തിൽ മുക്കിയ ഒരു ടൗവൽ ഉപയോഗിച്ചു തല നന്നായി മൂടുക. 20 മിനിറ്റിനുശേഷം ഷാംപു ഉപയോഗിച്ചു തല കഴുകാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.
മൂന്ന്...
ഒരു ടേബിൾ സ്പൂൺ ആവണക്കെണ്ണ, രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴ ജെൽ, രണ്ട് തുള്ളി ടീ ട്രീ ഓയിൽ എന്നിവ മിശ്രിതമാക്കി ശിരോചര്‍മ്മത്തിലും തലമുടിയിലും തേച്ചു പിടിപ്പിക്കുക. 30 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് തല കഴുകാം. ആഴ്ചയില്‍ രണ്ടുതവണ വരെ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.
നാല്...
ആവണക്കെണ്ണയും വെളിച്ചെണ്ണയും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയിൽ തേയ്ക്കുന്നത് താരന്‍ അകറ്റാനും അകാല നര ഒഴിവാക്കാനും നല്ലതാണ്. മുട്ടയുടെ വെള്ളയില്‍ ആവണക്കെണ്ണയും വെളിച്ചെണ്ണയും ചേര്‍ത്തുള്ള മിശ്രിതവും താരന്‍ അകറ്റാനും തലമുടി തിളങ്ങാനും സഹായിക്കും.
Also Read: വണ്ണം കുറയ്ക്കാൻ ഒഴിവാക്കാം ഈ ഏഴ് ഭക്ഷണങ്ങള്‍...