പാല്‍ അനുബന്ധ ഉത്പന്നങ്ങളുടെ ബിസിനസില്‍ മുന്‍നിരയിലുള്ള കമ്പനിയാണ് ന്യൂട്ടിക്രിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്രോസണ്‍ ഡയറി ഇന്‍ഡസ്ട്രിയിലെ മികച്ച നിര്‍മ്മാതാവാവുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂദ്ടി ക്രീംസ് അവതരിപ്പിക്കുന്ന മറ്റൊരു ബ്രാന്റാണ് ക്യാമെറി ഐസ് ക്രീംസ്.
അത്യാധുനിക ഐസ്ക്രീം എക്സ്ട്രുഷൻ പ്ലാന്റ് സ്ഥാപിച്ച് ക്യാമെറി ഐസ്ക്രീംസ് 800 കോടി വിറ്റുവരവുള്ള കേരള മാർക്കറ്റിലേക്ക് പ്രവേശനം പ്രഖ്യാപിച്ചു. പുതുതായി പ്രവർത്തനം ആരംഭിക്കുന്ന (ബ്രാൻഡിന്റെ ഉൽപ്പാദന യുണിറ്റ് ആലുവയിലെ വ്യാവസായിക മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. എസ്പിഎക്സ് ഫ്ളോ യുഎസ്‌എ, വോയ്റ്റു എഞ്ചിനീയറിംഗ് ഓസ്, ടിയ, ട്രാ പാക്ക് ഡെന്മാർക്ക് എന്നിവരുടെ സാങ്കേതിക സഹകരണത്തോടെയാണ് പുതിയ പ്ലാന്റ് നിർമ്മിച്ചിരിക്കുന്നത്.
മണിക്കൂറിൽ 3000 ലിറ്റർ ശേഷിയുള്ള പ്ലാന്റ് ഐസ്ക്രീമും വിപ്പിംഗ് ക്രീമും തുടർച്ചയായി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മെറിബോയ് ഗ്രുപ്പിന്റെ വിഭജനത്തിന് ശേഷമാണ് ഈ ബ്രാൻഡ് വിഭാവനം ചെയ്തത്. കേരളത്തിലെ ആദ്യത്തെ വിപ്പിംഗ് ക്രീം പ്ലാന്റാണിത്. ബേക്കറിയിലും പലഹാര വ്യവസായത്തിലും വ്യാപകമായി ഉപയോഗിക്കുന്ന വിപ്പിംഗ് വ്യവസായം കോവിഡിന് ശേഷം മികച്ച വളർച്ചയിലേക്ക് കുതിക്കുകയാണ്.
undefined
പാൽ അനുബന്ധ ഉത്പന്നങ്ങളുടെ ബിസിനസിൽ മുൻനിരയിലുള്ള കമ്പനിയാണ് ന്യൂട്ടിക്രിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഫ്രോസൺ ഡയറി ഇൻഡസ്ട്രിയിലെ മികച്ച നിർമ്മാതാവാവുക എന്ന ലക്ഷ്യ ത്തിൽ പ്രവർത്തിക്കുന്ന ന്യൂദ്ടി ക്രീംസ് അവതരിപ്പിക്കുന്ന മറ്റൊരു ബ്രാന്റാണ് ക്യാമെറി ഐസ് ക്രീംസ്. അത്യാധുനികമായ ഉപകരണങ്ങളും സംവിധാനങ്ങളും മാത്രം ഉപയോഗിച്ച് നിർമ്മിക്കുന്ന ക്യാമെറി ഐസ്ക്രീംസിന്റെ വിപ്പിംഗ് പ്ലാന്റിന്റയും ഐസ്ക്രീം എക്സ്ര്രൂഷൻ പ്ലാന്റിൻന്റേയും ഉദ്ഘാടനം സെപ്റ്റംബർ 12 ന് നടന്നു.
ഗുണമേൻമയുള്ള വിപ്ലിംഗ് ക്രീം വലിയ തോതിൽ പലതരത്തിലുള്ള ഐസ്ക്രീം നിർമ്മാണം എന്നിവയ്ക്ക് ഈ
പ്ലാന്റ് സുസജ്ജമാണ്. വരും ദിവസങ്ങളിൽ വിപുലമായ ബ്രാൻഡ് കാമ്പെയ്നാണ് കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്. ക്യാമെറി ഐസ്ക്രീംസ് പാർട്ടണർമാരായ ബിനോയ് ജോസഫ്, വർഗീസ് എം.ഇ, സ്റ്റീഫൻ എം.ഡി, നിജിൻ തോമസ് എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീ ബെന്നി ബഹന്നാൻ എംപി പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ആറ് പഴങ്ങള്‍...