പൂമാലയ്ക്ക് പകരം പാമ്പുകളെ കഴുത്തില്‍ ചാര്‍ത്തി വിവാഹം; വീഡിയോ വീണ്ടും വൈറലാകുന്നു

By Web Team  |  First Published May 31, 2022, 6:01 PM IST

വിവാഹച്ചടങ്ങില്‍ വധുവും വരനും പരസ്പരം പൂമാല ചാര്‍ത്തുന്നതിന് പകരം പാമ്പുകളെ കഴുത്തിലണിയിക്കുന്നു. കാണുമ്പോള്‍ തന്നെ നെഞ്ചിടിപ്പ് തോന്നുംവിധം പിടയുന്ന പാമ്പുകളെയാണ് ഇരുവരും പരസ്പരം അണിയിക്കുന്നത്


നിത്യവും രസകരവും പുതുമയുള്ളതുമായ എത്രയോ വീഡിയോകളാണ് ( Viral Video ) നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറ്. പലപ്പോഴും താല്‍ക്കാലികമായ ആസ്വാദനത്തിലുമുപരി നാം അറിയാത്തതായ വിവരങ്ങളും അറിവുകളുമെല്ലാം നമ്മളിലേക്ക് പകര്‍ന്നുനല്‍കാന്‍ ഇത്തരം വീഡിയോകള്‍ സഹായിക്കാറുണ്ട്. 

കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങള്‍, കേട്ടാലും വിശ്വസിക്കാന്‍ സാധിക്കാത്ത സംഭവങ്ങള്‍ എല്ലാം ഇങ്ങനെ വൈറല്‍ വീഡിയോകളിലൂടെ നാം കാണാറുണ്ട്. അത്തരത്തില്‍ നമ്മെ അമ്പരപ്പിക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.  

Latest Videos

undefined

വിവാഹച്ചടങ്ങില്‍ വധുവും വരനും പരസ്പരം പൂമാല ചാര്‍ത്തുന്നതിന് പകരം പാമ്പുകളെ ( Snake Video ) കഴുത്തിലണിയിക്കുന്നു. കാണുമ്പോള്‍ തന്നെ നെഞ്ചിടിപ്പ് തോന്നുംവിധം പിടയുന്ന പാമ്പുകളെയാണ് ഇരുവരും പരസ്പരം അണിയിക്കുന്നത്. ഇതില്‍ വരന്‍ വധുവിന് ചാര്‍ത്തുന്നത് ഒരു പെരുമ്പാമ്പിനെ തന്നെയാണ്. 

2010ല്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ വളരെ ഉള്ളിലായുള്ളൊരു ഗ്രാമത്തില്‍ നടന്ന വിവാഹമാണിത്. ഇതിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ( Viral Video ). ട്രോള്‍ /മീം തയ്യാറാക്കുന്നവരാണ് വീഡിയോ 'കുത്തിപ്പൊക്കി'എടുത്തിരിക്കുന്നത്. 

വനംവകുപ്പില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പേരുടെ വിവാഹമായിരുന്നു ഇത് എന്നാണ് അറിയാന്‍ സാധിക്കുന്ന വിവരം. അങ്ങനെയാണ് പൂമാലയ്ക്ക് പകരം പാമ്പുകളെ( Snake Video )  തെരഞ്ഞെടുത്തത്. ചടങ്ങിന് ശേഷം പാമ്പുകളെ കാട്ടിനകത്ത് തന്നെ കൊണ്ടുപോയി വിട്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. 

വീഡിയോ കാണാം...

 

Also Read:- അമ്പരന്ന് നാട്ടുകാർ, കുളിമുറി പൊളിച്ചപ്പോള്‍ കണ്ടെത്തിയത് 60തോളം പാമ്പുകളെ

 

കൂറ്റന്‍ പെരുമ്പാമ്പുകളെ തോളിലിട്ട് നൃത്തം ചെയ്യുന്നയാള്‍; അവിശ്വസനീയമായ വീഡിയോ... രണ്ട് കൂറ്റന്‍ പെരുമ്പാമ്പുകളെ തോളിലണിഞ്ഞ് നൃത്തം ചവിട്ടുന്നാളാണ്  വീഡിയോയിലുള്ളത്. ഇന്തോനേഷ്യക്കാരനാണ് ഈ അസാധാരണമായ പ്രകടനം നടത്തുന്ന കക്ഷി. പൊതുവേ നാം കാണാറുള്ളതിനെക്കാളെല്ലാം വലിപ്പമുള്ള പെരുമ്പാമ്പുകളെയാണ് വീഡിയോയില്‍ കാണുന്നത്. ഇരുപത് അടി വരെയെല്ലാം നീളം പോകുന്ന വലയുടെ ആകൃതിയിലുള്ള ഡിസൈനോട് കൂടിയ പെരുമ്പാമ്പുകള്‍. ഇവയുടെ തൂക്കവും ഇതുപോലെ തന്നെ വളരെ കൂടുതലായിരിക്കും. ഇതിന്‍റെ ഭാരം താങ്ങാന്‍ വേണ്ടി ഇരുകാലുകളും 'ബാലന്‍സ്' ചെയ്താണ് ഇദ്ദേഹം നൃത്തം ചെയ്യുന്നത്... Read More...

click me!