വീഡിയോയുടെ തുടക്കത്തില്‍ പിറന്നാളുകാരൻ ഒരു ബാര്‍ബെല്‍ പിടിച്ചിരിക്കുന്നതാണ് കാണുന്നത്. ഈ ബാര്‍ബെല്ലില്‍ പിടിച്ചുകൊണ്ട് തന്നെ അടുത്ത നിമിഷം യുവാവ് സൊമര്‍സാള്‍ട്ട് അടിച്ച്, കൃത്യമായി ബെഞ്ചിലേക്ക് ലാൻഡ് ചെയ്യുന്നു.
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ രസകരമായതും പുതുമയുള്ളതുമായ വീഡിയോകളാണ് നാം കാണാറ്, അല്ലേ? മിക്ക വീഡിയോകളും കാഴ്ചക്കാരെ ലഭിക്കുന്നതിനായി തന്നെ തയ്യാറാക്കുന്നവയായിരിക്കും. എങ്കിലും ഇക്കൂട്ടത്തിലും ചില വീഡിയോകള്‍ നമ്മെ ഏറെ ആകര്‍ഷിക്കാറുണ്ട്.
നമുക്ക് പുതുമ തോന്നുന്നതോ കൗതുകം തോന്നുന്നതോ ആയ ഉള്ളടക്കമായിരിക്കും അധികവും ഇത്തരത്തില്‍ നമ്മെ ആകര്‍ഷിക്കുക. ചില വീഡിയോകളെല്ലാം നെഗറ്റീവ് കമന്‍റ്സ് കൊണ്ട് മാത്രം ശ്രദ്ധേയമാകുന്നതോ വൈറലാകുന്നതോ എല്ലാം ഇതിനിടെ പതിവാണ്.
undefined
ഇപ്പോഴിതാ ഇത്തരത്തില്‍ അല്‍പം നെഗറ്റീവ് കമന്‍റ്സുകളുമൊക്കെയായി ഒരു ജീം വീഡിയോ വൈറലായിട്ടുണ്ട്. ജിമ്മിലെ വര്‍ക്കൗട്ടിനിടെ ഒരാളുടെ പിറന്നാള്‍ ആഘോഷം നടക്കുന്നതാണ് വീഡിയോയിലുള്ളത്.
വീഡിയോയുടെ തുടക്കത്തില്‍ പിറന്നാളുകാരൻ ഒരു ബാര്‍ബെല്‍ പിടിച്ചിരിക്കുന്നതാണ് കാണുന്നത്. ഈ ബാര്‍ബെല്ലില്‍ പിടിച്ചുകൊണ്ട് തന്നെ അടുത്ത നിമിഷം യുവാവ് സമ്മര്‍സാള്‍ട്ട് അടിച്ച്, കൃത്യമായി ബെഞ്ചിലേക്ക് ലാൻഡ് ചെയ്യുന്നു. കിടന്നതിന് ശേഷം യുവാവിന്‍റെ നെഞ്ചിലാണ് പിറന്നാള്‍ കേക്ക് വയ്ക്കുന്നത്.
ശേഷം ഈ കേക്ക് ബാര്‍ബെല്ലുപയോഗിച്ച് യുവാവ് കട്ട് ചെയ്യുന്നു. ഇതാണ് വീഡിയോ കണ്ട ഏറെ പേരെയും ചൊടിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയാണോ കേക്ക് കട്ടിംഗ് നടത്തേണ്ടത് എന്നും, ജിമ്മിലെ ഉപകരണങ്ങളിലെല്ലാം വിയര്‍പ്പും അഴുക്കും രോഗാണുക്കളുമായിരിക്കും, ഈ വൃത്തിയാണോ വലിയ കാര്യമായി അംഗീകരിക്കേണ്ടത് എന്നുമെല്ലാം പലരും കമന്‍റില്‍ ചോദിച്ചിരിക്കുന്നു.
വ്യത്യസ്തമായ കേക്ക് കട്ടിംഗിന് ശേഷം പിന്നെ യുവാവ് എഴുന്നേല്‍ക്കുകയാണ്. തുടര്‍ന്ന് ചെറിയൊരു 'ബോഡി ഷോ'യോട് കൂടി വീഡിയോ അവസാനിക്കുന്നു. ചിലര്‍ ഈ വീഡിയോയ്ക്ക് പിന്തുണ അറിയിച്ചും കമന്‍റുകളിടുന്നുണ്ട്. എന്താണ് ഇതിലൊരു മോശമെന്നും, ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ളതുപോലെ ആഘോഷങ്ങളിലേര്‍പ്പെടുന്നു- ആ സന്തോഷങ്ങള്‍ പങ്കുവയ്ക്കുന്നു, അത് ആസ്വദിക്കാവുന്നവര്‍ മാത്രം ആസ്വദിച്ചാല്‍ മതിയെന്നാണ് ഇവരുടെ വാദം.
എന്തായാലും വീഡിയോ വൈറലായി എന്നുതന്നെ പറയാം. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഇത് പങ്കുവയ്ക്കുന്നത്. രസകരമായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...
When u skip Brain day pic.twitter.com/cjj53GYaIf
— Prithvi (@Puneite_)Also Read:- ഒരു കുടുംബത്തിന് മുഴുവൻ കഴിക്കാൻ ഈയൊരു മുട്ട മതിയല്ലോ!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-