നാല് വയസുള്ള കുട്ടിയുടെ വലുപ്പമുള്ളൊരു പൂച്ച; വൈറലായ പൂച്ചയുടെ വീഡിയോകള്‍

By Web TeamFirst Published Aug 2, 2023, 10:50 PM IST
Highlights

മനുഷ്യക്കുട്ടികളെ പോലെ കയ്യെത്തിച്ച് കെഫിര്‍ വാതില്‍ തുറക്കുന്നതും, അടുക്കളയില്‍ അനെഷ്കയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്നതുമെല്ലാം വീഡിയോകളില്‍ കാണാം. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ രസകരമായ വീഡിയോകളും ചിത്രങ്ങളുമെല്ലാം നാം കാണാറുണ്ട്. പലപ്പോഴും നമുക്ക് അറിവില്ലാത്ത പുതിയ കാര്യങ്ങള്‍ ആണ് ഇത്തരത്തില്‍ വീഡിയോകളിലൂടെയോ ചിത്രങ്ങളിലൂടെയോ നമുക്ക് സമ്പാദിക്കാനാവുക.

ഇക്കൂട്ടത്തില്‍ തന്നെ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളുമെല്ലാം ധാരാളം പേരെ സ്വാധീനിക്കാറുണ്ട്. മൃഗങ്ങളുടെ വീഡിയോകളെല്ലാം പലപ്പോഴും നമുക്ക് മനസിന് സന്തോഷം നല്‍കുന്നവയുമാണ്.

Latest Videos

ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ താരമായൊരു പൂച്ചയുണ്ട്. അവനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. റഷ്യക്കാരിയായ യുലിന മിനിന എന്ന സ്ത്രീയുടേതാണ് ഈ പൂച്ച. കെഫിര്‍ എന്ന് പേരുള്ള പൂച്ചയ്ക്കൊരു പ്രത്യേകതയുണ്ട്. നാല് വയസുള്ളൊരു കുട്ടിയുടെ സൈസ് ആണിതിന്. 

മറ്റാരുമായുമല്ല, തന്‍റെ നാല് വയസുകാരി മകളുമായാണ് യുലിന് കെഫിറിനെ താരതമ്യപ്പെടുത്തുന്നത്. കെഫിറിന്‍റേയും മകള്‍ അനെഷ്കയുടെയും വീഡിയോകളും ചിത്രങ്ങളുമെല്ലാം യുലിന ഇൻസ്റ്റഗ്രാമില്‍ പതിവായി പങ്കുവയ്ക്കാറുണ്ട്. അങ്ങനെയാണ് കെഫിര്‍ താരമായി മാറിയത്. 

മനുഷ്യക്കുട്ടികളെ പോലെ കയ്യെത്തിച്ച് കെഫിര്‍ വാതില്‍ തുറക്കുന്നതും, അടുക്കളയില്‍ അനെഷ്കയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്നതുമെല്ലാം വീഡിയോകളില്‍ കാണാം. 

 

കെഫിറിന്‍റെ വീഡിയോകള്‍ക്ക് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. മെയിൻ കൂണ്‍ എന്ന ബ്രീഡില്‍ പെടുന്നതാണ് ഈ പൂച്ച. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പഴയ ബ്രീഡുകളിലൊന്ന് കൂടിയാണ് മെയിൻ കൂണ്‍. 

അസാധാരണമായ വലുപ്പം തന്നെയാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. കാണാനും ഏറെ ഭംഗിയായിരിക്കും ഇവ. മനോഹരമായ വാലും, തിളക്കമുള്ള ദേഹവുമെല്ലാം പെട്ടെന്ന് തന്നെ ഇവയോട് ആകര്‍ഷണം തോന്നിക്കുന്നതാണ്. ഇത് കെഫിറിന്‍റെ വീഡിയോകളും ചിത്രങ്ങളും കണ്ടാല്‍ തന്നെ നമുക്ക് മനസിലാകും.

എന്തായാലും ഏറെ കൗതുകം തോന്നിക്കുന്നതാണ് കെഫിറിന്‍റെ പെരുമാറ്റമെന്നും അതിനാലാണ് എപ്പോഴും ഇങ്ങനെ ഫോളോ ചെയ്ത് അപ്ഡേറ്റ്സ് എല്ലാം അറിയുന്നത് എന്നുമാണ് കെഫിറിന്‍റെ ആരാധകര്‍ വീഡിയോകള്‍ക്കും ചിത്രങ്ങള്‍ക്കുമെല്ലാം താഴെ കുറിക്കുന്നത്.

 

Also Read:- 'മനുഷ്യക്കുഞ്ഞിനെ പോലെയുണ്ട്'; കുട്ടിക്കുരങ്ങന്‍റെ രസകരമായ വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!