പ്രസിഡന്റിന് 'പണി'യുണ്ടാക്കി വളര്‍ത്തുനായ; വൈറ്റ്ഹൗസില്‍ നിന്ന് തിരിച്ചയച്ചു

By Web Team  |  First Published Mar 10, 2021, 2:31 PM IST

ഇപ്പോഴിതാ ട്രംപിന് ശേഷം ജോ ബൈഡന്‍ അധികാരത്തിലേറിയിരിക്കുന്നു. അദ്ദേഹത്തിനുമുണ്ട് ഏറെ പ്രിയപ്പെട്ട വളര്‍ത്തുനായ്ക്കള്‍. അല്‍പം പ്രായമായ 'ചാംപ്'ഉം ചെറുപ്പക്കാരനായ 'മേജര്‍' ഉം ആണ് ബൈഡന്റെ വളര്‍ത്തുനായ്ക്കള്‍


കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വളര്‍ത്തുനായ ഇല്ലാത്ത ഒരേയൊരു പ്രസിഡന്റേ അമേരിക്കയ്ക്ക് ഉണ്ടായിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് ആയിരുന്നു ഈ വ്യത്യസ്തനായ സാരഥി. ബാക്കി പ്രസിഡന്റുമാര്‍ക്കെല്ലാം തന്നെ വളര്‍ത്തുപട്ടികളുണ്ടായിരുന്നു. അവരോടെല്ലാം പ്രസിഡന്റുമാര്‍ക്കും കുടുംബത്തിനുമുള്ള പ്രിയവും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു. 

പ്രസിഡന്റിനോടുള്ള ബഹുമാനാര്‍ത്ഥം പ്രസിഡന്റിന്റെ വളര്‍ത്തുനായ്ക്കളെ 'ഫസ്റ്റ് ഡോഗ്‌സ്' എന്നാണ് മാധ്യമങ്ങളും മറ്റുള്ളവരും വിശേഷിപ്പിക്കാറ് തന്നെ. മിക്ക പ്രസിഡന്റുമാരും തങ്ങളുടെ കുടുംബാംഗങ്ങളെ പോലെ തന്നെയാണ് വളര്‍ത്തുനായ്ക്കളെയും പരിഗണിക്കാറുള്ളതും.

Latest Videos

undefined

ഇപ്പോഴിതാ ട്രംപിന് ശേഷം ജോ ബൈഡന്‍ അധികാരത്തിലേറിയിരിക്കുന്നു. അദ്ദേഹത്തിനുമുണ്ട് ഏറെ പ്രിയപ്പെട്ട വളര്‍ത്തുനായ്ക്കള്‍. അല്‍പം പ്രായമായ 'ചാംപ്'ഉം ചെറുപ്പക്കാരനായ 'മേജര്‍' ഉം ആണ് ബൈഡന്റെ വളര്‍ത്തുനായ്ക്കള്‍. ഇവര്‍ക്കൊപ്പം നിന്ന് വൈറ്റ്ഹൗസില്‍ വച്ച ബൈഡന്‍ പോസ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Adam Schultz (@schultzinit)

 

എന്നാല്‍ ഇക്കൂട്ടത്തിലെ മേജര്‍ നിസാരമല്ലാത്തൊരു വികൃതി കാണിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം. വൈറ്റ്ഹൗസിലെത്തിയ അപരിചിതനായ ഒരാളെ മേജര്‍ കയറി കടിച്ചു. ചോര പൊടിയുന്നത്ര പോലും ഗൗരവമായിരുന്നില്ല കടിയെങ്കിലും, സംഭവം പ്രസിഡന്റിന്റെ ഓഫീസ് കാര്യമായിട്ടാണ് എടുത്തിരിക്കുന്നത്. 

മേജറിന്റെ കടിയേറ്റയാള്‍ക്ക് വൈറ്റ്ഹൗസിലെ മെഡിക്കല്‍ സംഘം തന്നെ ചികിത്സ നല്‍കിയെന്നും സാരമായ പരിക്കൊന്നും അദ്ദേഹത്തിനില്ലെന്നും ബൈഡന്റെ പ്രസ് സെക്രട്ടറി ജെന്‍ സാക്കി അറിയിച്ചു. ഇതോടെ മേജറിനെ വൈറ്റ്ഹൗസില്‍ നിന്ന് മാറ്റാനും തീരുമാനമായി. വളര്‍ത്തുനായ്ക്കള്‍ക്ക് ഇതുവരെ ആയിട്ടും വൈറ്റ്ഹൗസിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടാണ് ഇത്തരമൊരു അനിഷ്ടസംഭവം ഉണ്ടായതെന്നും ജെന്‍ സാക്കി പറഞ്ഞു. 

ഏതായാലും വൈറ്റ്ഹൗസിലെത്തിയയാളെ പ്രസിഡന്റിന്റെ വളര്‍ത്തുനായ കടിച്ചുവെന്ന വാര്‍ത്ത ചുരുങ്ങിയ സമയത്തിനകം തന്നെ എല്ലായിടത്തും എത്തിയതോടെ ഇനി മേജറിന്റെ തിരിച്ചുവരവ് പരുങ്ങലില്‍ ആകാനാണ് സാധ്യത. ബൈഡനാണെങ്കില്‍ ഏറെ സ്‌നേഹവുമാണ് മേജറിനോട്. ഇനി ബൈഡനൊപ്പം കൂടാന്‍ മേജറിന് അവസരം ലഭിക്കുമോയെന്നത് കണ്ടറിയാം. 

നേരത്തേ ജോര്‍ജ്ജ് ബുഷിന്റെ വളര്‍ത്തുനായ ഒരു മാധ്യമപ്രവര്‍ത്തകനെ കടിച്ചത് വാര്‍ത്തകളില്‍ വലിയ ഇടം പിടിച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് സമാനമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ബരാക് ഒബാമയുടെ വളര്‍ത്തുപട്ടി 'ബോ' ആയിരുന്നെങ്കില്‍ 'ക്യൂട്ട്' ലുക്കിന്റെ പേരിലും രസകരമായ പെരുമാറ്റത്തിന്റെ പേരിലും എല്ലാവരുടെയും ഇഷ്ടം പിടിച്ചുവാങ്ങിയിരുന്നു.

Also Read:- ശക്തിയില്‍ ഒന്ന് കുരച്ചതാ; പിന്നീട് വളര്‍ത്തുനായയ്ക്ക് സംഭവിച്ചത്...

click me!