സുന്ദരമായ ചർമ്മം സ്വന്തമാക്കാൻ കടലമാവ് ഇങ്ങനെ ഉപയോഗിക്കാം...

By Web Team  |  First Published Jul 6, 2021, 8:21 AM IST

എണ്ണമയമുള്ള ചർമമുള്ളവർക്ക് വളരെയേറെ അനുയോജ്യമാണ് കടലമാവ്. കടലമാവ് കൊണ്ടുള്ള ചില ഫേസ്പാക്കുകളെ പരിചയപ്പെടാം...


കടലമാവ് പണ്ടുകാലം മുതലേ സൗന്ദര്യ സംരക്ഷണത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. ചര്‍മ്മത്തിലുണ്ടാകുന്ന കരവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മം മനോഹരമാക്കുന്നു.

എണ്ണമയമുള്ള ചർമമുള്ളവർക്ക് വളരെയേറെ അനുയോജ്യമാണ് കടലമാവ്. കടലമാവ് കൊണ്ടുള്ള ചില ഫേസ്പാക്കുകളെ പരിചയപ്പെടാം...

Latest Videos

undefined

ഒന്ന്...

മൂന്ന് ടീസ്പൂണ്‍ കടലമാവിലേയ്ക്ക് ഒരു ടീസ്പൂണ്‍ വീതം ഓട്‌സ്, തൈര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇനി ഈ മിശ്രിതത്തിലേയ്ക്ക് ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ മഞ്ഞളും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയം. കരുവാളിപ്പ് മാറാന്‍ ഈ സ്‌ക്രബ് സഹായിക്കും.

രണ്ട്...

ഒരു നുള്ള് മഞ്ഞളും മൂന്ന് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും അല്‍പം നാരങ്ങാ നീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.

 

മൂന്ന്...

രണ്ട് ടീസ്പൂണ്‍ കടലമാവില്‍ ഒരു ടീസ്പൂണ്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഈ മിശ്രിതം നല്ലൊരു മോയിസ്ചറൈസറായി പ്രവര്‍ത്തിക്കുകയും മുഖക്കുരു മാറ്റാന്‍ സഹായിക്കുകയും ചെയ്യും. 

നാല്...

ഒരു ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ തക്കാളി നീര് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകള്‍ അകറ്റാനും ചര്‍മ്മം തിളങ്ങാനും ഈ പാക്ക് സഹായിക്കും. 

Also Read: വരണ്ട ചര്‍മ്മമാണോ? പരീക്ഷിക്കാം ഈ നാല് ഫേസ് പാക്കുകള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

click me!