താരനും തലമുടി കൊഴിച്ചിലും തടയാന്‍ മൈലാഞ്ചി; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

By Web Team  |  First Published Aug 20, 2023, 9:05 PM IST

പ്രകൃതിദത്തമായ രീതിയിൽ തലമുടിക്ക് നിറം നൽകാനാണ് മൈലാഞ്ചി പൊതുവേ ഉപയോഗിക്കുന്നത്. എന്നാല്‍‌ ഇവ തലമുടി കൊഴിച്ചില്‍ തടയാനും താരന്‍ അകറ്റാനും ആരോഗ്യകരമായി മുടി വളരാനും സഹായിക്കും. 


താരനും അതുമൂലമുണ്ടാകുന്ന തലമുടി കൊഴിച്ചിലുമാണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. കാരണം കണ്ടെത്തി ഇവ പരിഹരിക്കുന്നതാണ് ഉചിതം. എന്നിരുന്നാലും  തലമുടി സംരക്ഷണത്തിനായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ചില ഹെയര്‍ മാസ്ക്കുകളുണ്ട്. അത്തരത്തില്‍  താരന്‍ അകറ്റാനും തലമുടി വളരാനും സഹായിക്കുന്ന ഒന്നാണ് മൈലാഞ്ചി. പ്രകൃതിദത്തമായ രീതിയിൽ തലമുടിക്ക് നിറം നൽകാനാണ് മൈലാഞ്ചി പൊതുവേ ഉപയോഗിക്കുന്നത്. എന്നാല്‍‌ ഇവ തലമുടി കൊഴിച്ചില്‍ തടയാനും താരന്‍ അകറ്റാനും ആരോഗ്യകരമായി മുടി വളരാനും സഹായിക്കും. 

മൈലാഞ്ചി ഇലകളിലെ പ്രകൃതിദത്തമായ ചില സവിശേഷ ഗുണങ്ങൾക്ക് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനുള്ള കഴിവുണ്ട്. ഇതിനായി കുറച്ച് മൈലാഞ്ചി പൊടിയും എള്ളെണ്ണയും ചേര്‍ത്ത് മിശ്രിതമാക്കാം ഇനി ഈ മിശ്രിതം തലയോട്ടിയില്‍ പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയാം. കടുകെണ്ണയുമായി മൈലാഞ്ചി കലർത്തി ഉപയോഗിക്കുന്നതും തലമുടി കൊഴിച്ചിലിനെ തടയാനുള്ള മികച്ച വഴിയാണ്. 

Latest Videos

undefined

താരന്‍ അകറ്റാനും മൈലാഞ്ചി കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍ സഹായിക്കും. ഇതിനായി ഒരു രാത്രി വെള്ളത്തിൽ കുതിർത്തിവച്ച ഉലുവ അരച്ചെടുക്കണം. ശേഷം ഇതിനൊപ്പം മൈലാഞ്ചി പൊടിയും കടുകെണ്ണയിൽ ചേര്‍ത്ത് മിശ്രിതമാക്കി തലയോട്ടിയിലും മുടിയിലും പുരട്ടാംയ 30  മിനിറ്റിനു ശേഷം കഴുകാം. 

മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കാന്‍ മൈലാഞ്ചി പൊടി, ഒരു മുട്ട,  ഒരു പഴം, അവക്കാഡോ ഓയിൽ എന്നിവ മിക്സ് ചെയ്തുകൊണ്ട് മിശ്രിതം തയ്യാറാക്കി തലയില്‍ പുരട്ടാം. 40 മിനിറ്റിന് ശേഷം കഴുകി കളയാം. മൈലാഞ്ചി തേക്കുന്നത് മുടി കറുക്കാനും തിളക്കം  ഉണ്ടാകാനും സഹായിക്കും. 

Also read: വരണ്ട ചര്‍മ്മമാണോ? ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങള്‍...

youtubevideo

click me!