ഒറ്റക്കാഴ്ചയില്‍ ചിലപ്പോള്‍ ഇത് ഏത് ജീവിയാണെന്ന് പലര്‍ക്കും കണ്ടെത്താൻ സാധിക്കണമെന്നില്ല. ഏറെ അനുസരണയോടെയും വിധേയത്വത്തോടെയും ഒരു മനുഷ്യന് പിന്നാലെ നടന്നുപോവുകയാണ് ഈ ജീവി.
സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും രസകരമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായോ മറ്റ് ജീവികളുമായോ ബന്ധപ്പെട്ട വീഡിയോകള്‍ക്കാണെങ്കില്‍ പെട്ടെന്ന് തന്നെ ഏറെ കാഴ്ചക്കാരെയും കിട്ടാറുണ്ട്.
പ്രധാനമായും നമുക്ക് നേരിട്ട് പോയി കാണാനോ അനുഭവിക്കാനോ ഒന്നും കഴിയാത്ത കാഴ്ചകളും സംഭവങ്ങളുമായിരിക്കും ഇങ്ങനെ വരുന്ന വീഡിയോകളുടെ ഉള്ളടക്കമെന്നതാണ് ഇതിലേക്ക് ഇത്രമാത്രം ആളുകളെ ആകര്‍ഷിക്കുന്നത്. അതുപോലെ തന്നെ മൃഗങ്ങളുടെ രസകരമായ വീഡിയോകളാണെങ്കില്‍ അത് അധികപേരെയും സംബന്ധിച്ച് ആസ്വദിക്കാവുന്നതും 'സ്ട്രെസ്' അകറ്റാൻ സഹായിക്കുന്നതും ആയിരിക്കും.
undefined
ഇപ്പോഴിതാ സമാനമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒറ്റക്കാഴ്ചയില്‍ ചിലപ്പോള്‍ ഇത് ഏത് ജീവിയാണെന്ന് പലര്‍ക്കും കണ്ടെത്താൻ സാധിക്കണമെന്നില്ല. ഏറെ അനുസരണയോടെയും വിധേയത്വത്തോടെയും ഒരു മനുഷ്യന് പിന്നാലെ നടന്നുപോവുകയാണ് ഈ ജീവി.
സംഗതി, ഒരു കാണ്ടാമൃഗത്തിന്‍റെ കുഞ്ഞാണിത്. ആഫ്രിക്കൻ രാജ്യമായ കെനിയയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിട്ടുള്ളത്. കാട്ടില്‍ നിന്ന് ഒറ്റപ്പെട്ടുവരികയും പരുക്കേറ്റ് അവശരാവുകയുമെല്ലാം ചെയ്യുന്ന ആനകളെയും കാണ്ടാമൃഗങ്ങളെയും നോക്കുന്നൊരു ട്രസ്റ്റിന് ലഭിച്ചതാണ് ഈ കാണ്ടാമൃഗ കുഞ്ഞിനെ. ഇതിന് മാതാപിതാക്കളെ നഷ്ടപ്പെട്ടതാണത്രേ. അങ്ങനെ ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ ഇതിനെ നോക്കിവരികയാണ്.
റാഹ എന്ന് പേരിട്ടിരിക്കുന്ന കാണ്ടാമൃഗ കുഞ്ഞിന്‍റെ കെയര്‍ ടേക്കറെയാണ് വീഡിയോയില്‍ കാണുന്നത്. മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുകയും അവരുടെ മറ്റ് കാര്യങ്ങള്‍ നോക്കുകയും അവര്‍ക്ക് പരിശീലനം നല്‍കുകയുമെല്ലാം ചെയ്യുന്നവരാണ് കെയര്‍ ടേക്കര്‍മാര്‍.
ഈ വീഡിയോയില്‍ കെയര്‍ ടേക്കര്‍ നടന്നുപോകുന്നതിന് തൊട്ടുപിന്നാലെ അനുസരണയോടെ അദ്ദേഹത്തെ അനുഗമിക്കുകയാണ് റാഹ. എന്തൊരു ക്യൂട്ടാണ് ഇതിനെ കാണാൻ എന്നാണ് വീഡിയോ കണ്ട വലിയൊരു വിഭാഗം പേരും കമന്‍റായി ഇടുന്നത്. പലരും വീഡിയോ ആവര്‍ത്തിച്ചുകണ്ടുവെന്നും പറയുന്നു. എന്തായാലും കുഞ്ഞ് റാഹയുടെ ക്യൂട്ട് വീഡിയോ ഒന്ന് കണ്ടുനോക്കൂ...
Walk with a baby rhino. Blanket-clad orphaned black rhino Raha is never more than a few paces away from her surrogate ‘mother’ as she toddles about in the bush. As she recovers, you too can support her every step the way by adopting her: https://t.co/RdpW0seI6i pic.twitter.com/ttq4WpjmMN
— Sheldrick Wildlife Trust (@SheldrickTrust)Also Read:- വിമാനത്തിനുള്ളില്‍ പീലിയുള്ള വലിയ മയിലിനെയും കൊണ്ട് യുവതി; വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-